‘പ്രധാനമന്ത്രീ..ആണുങ്ങളോട് പാതി വീട്ടുജോലി ചെയ്യാൻ പറയൂ..’
text_fieldsകോവിഡ് മഹാമാരിയും ലോക്ഡൗണും പല സമവാക്യങ്ങളും തിരുത്തിക്കുറിക്കുന്ന കാലമാണിത്. ഇന്ത്യയിലെ വീട്ടകങ്ങളിലെ ലിംഗരാഷ്ട്രീയം തുറന്ന സംവാദങ്ങൾക്ക് വിഷയമാവുന്നുവെന്നതാണ് അതിലൊന്ന്. ബി.ബി.സി ലേഖിക ഗീത പാണ്ഡെ എഴുതുന്നു
ഇന്ത്യയിൽ വീട്ടുേജാലി എന്നു പറയുന്നത് ഭാരിച്ച പണിയാണ്. പാശ്ചാത്യനാടുകളിൽനിന്ന് വ്യത്യസ്തമായി കുറച്ച വീടുകളിൽ മാത്രേമ ഡിഷ്വാഷറുകളും വാക്വം ക്ലീനറുകളും വാഷിങ് മെഷീനുകളുമൊക്കെ ഉള്ളൂ. അതിനാൽ പാത്രങ്ങളൊക്കെ വ്യക്തികൾ തന്നെ വൃത്തിയാക്കണം. ബക്കറ്റുകളിൽ വെള്ളമെടുത്ത് തുണി അലക്കി ഉണക്കാൻ അയയിലിടണം. വീടകം ചൂലുകൊണ്ട് അടിച്ചുവാരി തുടച്ച് വൃത്തിയാക്കണം. അതിനു പുറമെ വീട്ടിലെ കുട്ടികളെയും മുതിർന്നവരെയുമൊക്കെ പരിപാലിക്കുകയും വേണം.
ദശലക്ഷക്കണക്കിന് മധ്യവർഗ കുടുംബങ്ങളിൽ ഇതിനൊക്കെയായി പാർട്ടൈം പാചകക്കാരെയും വീട്ടുജോലിക്കാരെയും ആയമാരെയുമൊക്കെ നിയോഗിക്കും. എന്നാൽ, ലോക്ഡൗണും കൊറോണയും ഇതിനെയെല്ലാം ബാധിച്ചിരിക്കുന്നു. യാത്രക്കും മറ്റുമുള്ള അസൗകര്യങ്ങൾ കാരണം വേലക്കാർക്ക് എത്തിപ്പെടാൻ കഴിയാതായിരിക്കുന്നു. കുടുംബങ്ങളിൽ ഇതുയർത്തുന്ന അങ്കലാപ്പുകൾ ഏറെയാണിപ്പോൾ. അഭിപ്രയ സംഘട്ടനങ്ങളും കശപിശകളും പതിവായിരിക്കുന്നു. അതിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുമ്പാകെ ഒരു നിവേദനവുമെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആണുങ്ങളോട് വീട്ടിലെ പാതിജോലികൾ ചെയ്യാൻ അടുത്ത തെൻറ പ്രസംഗത്തിൽ ആവശ്യപ്പെടണമെന്ന തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത് മുംബൈയിലെ വീട്ടമ്മയായ സുബർണ ഘോഷ് ആണ്.
ലോക്ഡൗൺ ആയതോടെ വർക് അറ്റ് ഹോം അടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിനു പുറമെ വീട്ടിലെ പാചകവും ക്ലീനിങ്ങും അലക്കലുമൊക്കെ ഒറ്റക്ക് ചെയ്യേണ്ടി വരുന്നതാണ് സുബർണയെ ചൊടിപ്പിച്ചിരിക്കുന്നത്. ‘വാഷിങ് മെഷീനും ഗ്യാസ് സ്റ്റൗവുമൊക്കെ പ്രവർത്തിപ്പിക്കാൻ ആണുങ്ങൾക്ക് കഴിയില്ലേ? പിെന്ന എന്തുകൊണ്ടാണ് മിക്ക ആണുങ്ങളും വീട്ടുജോലിയിൽ അവരുടെ പങ്ക് നിർവഹിക്കാൻ വിസമ്മതിക്കുന്നത്? വീട്ടുജോലിയിൽ തുല്യപങ്കാളിത്തം വഹിക്കാൻ പ്രധാനമന്ത്രി അവരെ പ്രേരിപ്പിക്കണം. ഇത് ഗൗരവമേറിയ, മൗലികമായ ചോദ്യമാണ്. എന്തുകൊണ്ടാണ് കൂടുതൽ ആളുകളും ഇതേക്കുറിച്ച് സംസാരിക്കാത്തത്? -മോദിക്കുള്ള കത്തിൽ സുബർണ ചോദിക്കുന്നു.
ഐക്യദാർഢ്യ പ്രഖ്യാപനത്തിനായി വിളക്കു കത്തിക്കാനും കൈയടിക്കാനും ഞങ്ങൾക്ക് പ്രചോദനമേകുന്ന പ്രധാനന്ത്രി, ഓരോ വീട്ടിലും വനിതകൾക്കെതിരെ വിവേചനം സൃഷ്ടിക്കുന്ന അനീതിയെ തിരുത്താനും ഞങ്ങൾക്ക് പ്രചോദനമേകണം. ഈ ലോക്ഡൗൺ കാലത്ത് കൂലിയൊന്നുമില്ലാത്ത ഈ വീട്ടുജോലികളുടെ തുല്യമല്ലാത്ത പങ്കിടൽ രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് കനത്ത തിരിച്ചടിയാണ്. എന്നിട്ടും ഇതൊന്നും ആരുടെയും ദൃഷ്ടിയിൽ പെടുന്നില്ലെന്നു മാത്രമല്ല, ഒട്ടും സമതുലിതമല്ലാത്ത ഈ വിവേചനത്തെക്കുറിച്ച് സംസാരിക്കാൻ ആരും ആഗ്രഹിക്കുന്നുമില്ല. ഞാൻ എെൻറ ഭർത്താവിനോടും രണ്ട് കുട്ടികളോടുമൊപ്പമാണ് മുംബൈയിൽ താമസിക്കുന്നത്. വീട്ടുജോലികളുടെ അമിതഭാരം സഹിക്കാനാവാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ. എല്ലാ കാര്യത്തിലും സ്വാശ്രയമായി ‘ആത്മനിർഭറി’നുവേണ്ടി ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി വീട്ടിനുള്ളിൽ പുരുഷന്മാർക്കും അതിനായി നിർദേശം നൽകണം’ -സുബർണ കത്തിൽ വിശദീകരിക്കുന്നു.
ബാങ്കറായ ഭർത്താവ് വീട്ടുജോലികളിൽ തന്നെ സഹായിക്കണമെന്ന മനോഭാവക്കാരനല്ലെന്ന് കത്തിൽ അവർ കുറ്റപ്പെടുത്തുന്നു. കൗമാരക്കാരായ മകനും മകളുമാണ് തനിക്ക് വല്ലപ്പോഴും സഹായത്തിനെത്തുന്നത്. ഒരു ചാരിറ്റി സ്ഥാപനം നടത്തുന്ന സുബർണ ലോക്ഡൗണിൽ ഏറെ ബുദ്ധിമുട്ടാണ് താൻ നേരിടുന്നതെന്ന് പറയുന്നു. ‘എെൻറ ജോലി ലോക്ഡൗണിെൻറ ആദ്യമാസമായ ഏപ്രിലിലൊക്കെ ഏറെ പ്രയാസത്തിലായിരുന്നു. ഓരോ ദിവസവും വല്ലാതെ ക്ഷീണിച്ചുപോയി. കുടുംബത്തിെൻറ മുന്നോട്ടുപോക്കിനെ തന്നെ അത് ബാധിച്ചു. സ്വാഭാവികമായും ഞാൻ ഒരുപാട് പരാതി പറഞ്ഞു. പരാതി പറയുേമ്പാൾ ആളുകൾ എന്നോട് പറഞ്ഞത്, ഇനി അതൊന്നും ചെയ്യേണ്ട എന്നായിരുന്നു. ആ ഉപദേശം കേട്ട് മേയ് മാസത്തിൽ മൂന്നുദിവസം പാത്രം കഴുകുകയോ തുണി അലക്കുകയോ ഒന്നും ചെയ്തില്ല. കഴുകാത്ത പാത്രങ്ങാൽ അടുക്കളയിലെ സിങ്ക് നിറഞ്ഞു. അലക്കാനുള്ള തുണികളുടെ എണ്ണം കൂടിക്കൂടി വന്നു. എെൻറ മാനസികാവസ്ഥ തിരിച്ചറിഞ്ഞ ഭർത്താവും മക്കളും അതെല്ലാം വൃത്തിയാക്കുകയായിരുന്നു. അതോടെ ഭർത്താവ് എന്നെ വീട്ടുജോലികളിൽ സഹായിക്കാൻ തുടങ്ങി. വീട്ടുജോലികളുടെ ഭാരം എന്നെ വല്ലാതെ ബാധിച്ചുവെന്ന് അദ്ദേഹത്തിന് മനസ്സിലായി’ -സുബർണ പറയുന്നു.
രാജ്യത്തെ പുരുഷന്മാർ ഇവിടുത്തെ സംസ്കാരത്തിെൻറയും സമൂഹത്തിെൻറയും ഇരകളാണെന്നാണ് അവരുടെ പക്ഷം. വീട്ടുജോലികളാൽ ചെയ്യാൻ അവർ ശീലിക്കുന്നില്ല. അവരെ ഇതിലേക്ക് കൈപിടിച്ചുനയിക്കുകയാണ് വേണ്ടയതന്നും സുബർണ കരുതുന്നു. ഓൺലൈനിൽ സുബർണ തയാറാക്കിയ കത്തിൽ 70000 പേർ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.