ആൾക്കൂട്ടക്കൊല വേദനിപ്പിച്ചു -മോദി
text_fieldsന്യൂഡൽഹി: ആൾക്കൂട്ടക്കൊലയുടെ പേരിൽ ഝാർഖണ്ഡിനെ മൊത്തമായി അപമാനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ മുസ്ലിം ചെറുപ്പക്കാരനെ തല്ലിക്കൊന്ന സംഭവം തന് നെ വേദനിപ്പിച്ചു. മറ്റുള്ളവരെയും ദുഃഖിപ്പിച്ചു. എന്നാൽ, അതിെൻറ പേരിൽ ഒരു സംസ്ഥാനെ ത്തയാകെ പഴിക്കരുത്. ദുഃഖം പങ്കിടുേമ്പാൾ തന്നെ, ആ സംഭവം രാഷ്ട്രീയവത്ക്കരിക്കരുത് -മോദി പറഞ്ഞു.
എന്നാൽ, അക്രമത്തെയും ഭീകരതയേയും അപലപിക്കുന്നതിൽ പ്രതിപക്ഷത്തിന് വിവേചനമുണ്ടെന്ന് രാജ്യസഭ പ്രസംഗത്തിൽ മോദി കുറ്റപ്പെടുത്തി. അക്രമം നടക്കുന്നത് ഝാർഖണ്ഡിലായാലും പശ്ചിമബംഗാളിലോ കേരളത്തിലോ ആയാലും തുല്യനിലയിൽ കാണണം. അക്രമത്തിെൻറ സൂത്രധാരന്മാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.
എല്ലാ പൗരന്മാരെയും സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. അത് ഭരണഘടനപരമായ ഉത്തരവാദിത്തമാണ്. പഴയ ഇന്ത്യയെ തിരിച്ചുതരണമെന്ന് ഝാർഖണ്ഡ് സംഭവം മുൻനിർത്തി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു.
സാേങ്കതിക വിദ്യ കാര്യങ്ങൾ എളുപ്പമാക്കുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്യുന്ന കാലത്താണ് ചിലർ പഴയ ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. മന്ത്രിസഭ തീരുമാനങ്ങൾ വാർത്തസമ്മേളനത്തിൽ കീറിയെറിയുന്ന പഴയ കാലത്തിലേക്കാണോ തിരിച്ചുപോകേണ്ടത്? -രാഹുൽ മുമ്പ് ഒാർഡിനൻസ് കീറിയെറിഞ്ഞ സംഭവം സൂചിപ്പിച്ച് മോദി ചോദിച്ചു.
അസം പൗരത്വ പട്ടികയുമായി മുന്നോട്ടുപോകുമെന്ന് മോദി വ്യക്തമാക്കി. പൗരത്വ രജിസ്റ്ററെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.