Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2023 9:15 PM IST Updated On
date_range 30 Jun 2023 9:15 PM ISTപുടിനുമായി ഫോണിൽ സംസാരിച്ച് മോദി; യുക്രെയ്ൻ, വാഗ്നർ വിഷയങ്ങൾ ചർച്ച ചെയ്തു
text_fieldsbookmark_border
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.
യുക്രെയ്നിലെ സാഹചര്യം ഇരുരാഷ്ട്രത്തലവന്മാരും ചർച്ചചെയ്തെന്ന് റഷ്യ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര നടപടികളെ യുക്രെയ്ൻ തള്ളിക്കളഞ്ഞെന്ന് പുടിൻ മോദിയെ അറിയിച്ചു.
ഷാങ്ഹായി സഹകരണ ഉച്ചകോടിയിലും ജി-20 കൂട്ടായ്മയിലും ഇരുരാജ്യങ്ങളുടെയും സഹകരണം ഇരുവരും ചർച്ച ചെയ്തു. ജൂൺ 24ന് വാഗ്നർ പട റഷ്യയിൽ നടത്തിയ സായുധനീക്കത്തെ തുടർന്നുള്ള സാഹചര്യങ്ങളിൽ മോദി റഷ്യക്ക് പൂർണ പിന്തുണ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story