ക്ഷേത്രദർശനം നടത്തുന്ന രാഹുൽ എന്തുകൊണ്ട് പള്ളികൾ സന്ദർശിക്കുന്നില്ല - ഉവൈസി
text_fieldsഹൈദരാബാദ്: ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്തു കൊണ്ട് മുസ് ലിം പള്ളികൾ സന്ദർശിക്കുന്നില്ലെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് പകരമായി ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തിടുക്കം കൂട്ടിയത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ചാണെന്നും ഉവൈസി ആരോപിച്ചു.
വരുന്ന പാർലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എന്താണ് തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയെന്ന് താൻ മോദിക്കും രാഹുലിനും കാണിച്ച് കൊടുക്കുമെന്ന് ഉവൈസി പറഞ്ഞു. പ്രചാരണത്തിെൻറ ഭാഗമായി പള്ളികളും ദർഗകളും സന്ദർശിക്കുമെന്നും പച്ചകൊടി പിടിക്കുമെന്നും അേദ്ദഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ദിവസം സബർമതി നദിയിലെ മോദിയുടെ സീപ്ലൈൻ യാത്രയെ ഒവൈസി പരിഹസിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരെ കാണാനും തെരഞ്ഞെടുപ്പ് വിലയിരുത്തിലിനും വേണ്ടിയാണ് രാഹുൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിൽ എത്തിയത്. സംസ്ഥാനത്ത് എത്തിയ രാഹുൽ സോമനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു. ഡിസംബർ 12ന് വോട്ടർമാരെ കാണാനും അനുഗ്രഹം തേടാനുമായി മോദിയും രാഹുലും ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.