Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി അസമിൽ: പ്രളയ...

മോദി അസമിൽ: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

text_fields
bookmark_border
മോദി അസമിൽ: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
cancel

ഗുഹാവത്തി: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തി. രാവിലെ ഗ​ുഹാവത്തി വിമാനത്താവളത്തിൽ എത്തിയ ​മോദി​യെ മന്ത്രിമാരും ജനപ്രതിനിധികളും സ്വീകരിച്ചു.  അസം അഡ്​മിനിസ്​ട്രേറ്റീവ്​ സ്​റ്റാഫ്​ കോളജിൽ മോദിയു​ടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ശർബാനന്ദ സൊനോവാളും ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച്​ സ്ഥിതിവിലയിരുത്തും.

ജൂലൈയിൽ തുടങ്ങിയ ശക്തമായ മഴയിൽ അസമിലെ 24 ജില്ലകളിലായി1,795  ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരുന്നു.   പ്രളയക്കെടുതിയിൽ തലസ്ഥാന നഗരമായ ഗുഹാവത്തിയിലെ എട്ടു പേരുൾപ്പെടെ 79 മരണമാണ്​ സംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamfloodmalayalam newsGuwahati
News Summary - PM Modi reaches Guwahati to take stock of Assam floods
Next Story