പ്രധാനമന്ത്രിയാവാൻ നെഹ്റു ഇന്ത്യയെ വിഭജിച്ചു -മോദി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടി ജവഹർലാൽ നെഹ്റുവാണ് ഇന്ത്യ വിഭജിച്ചതെന്ന് പ്രധാനമന്ത്രി നരേന ്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹിന്ദു അഭയാർഥികളേയും മുസ്ല ിം കുടിയേറ്റക്കാരെയും രണ്ടായി കാണണമെന്ന് അന്നത്തെ അസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് നെഹ്റുവായിരുന് നു. രാജ്യത്ത് അഭയം തേടി വരുന്നവർക്ക് പൗരത്വം നൽകണമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനുമായ ി കരാർ ഒപ്പിട്ട് ഒരു വർഷത്തിന് ശേഷം നെഹ്റു ഈ സഭയിൽ ആവശ്യപ്പെട്ടത്. അതിന് നിയമത്തിൽ വകുപ്പുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കോൺഗ്രസുകാരോട് ചോദിക്കാനുള്ളത് നെഹ്റു വർഗീയവാദിയായിരുന്നോ എന്നാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ നെഹ്റു ആഗ്രഹിച്ചിരുന്നോ എന്നും മോദി ചോദിച്ചു.
പാകിസ്താൻ ഇന്ത്യൻ മുസ്ലിങ്ങളിൽ ഭയം സൃഷ്ടിക്കുകയാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയാണ്. മുസ്ലിംകൾ കോൺഗ്രസിന് വെറും വോട്ടുബാങ്ക് മാത്രമാണ്. ്ഞങ്ങൾക്ക് അവർ ഇന്ത്യൻ പൗരൻമാരാണ്. സി.എ.എയെ എതിർക്കുന്നത് ‘ടുക്ടാ ടുക്ടാ ഗാങ്ങാെണന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യയിലെ ഒരു ഹിന്ദു-മുസ്ലിം പൗരനെയും സി.എ.എ ബാധിക്കില്ല. സി.എ.എ ഒരാളുടെയും പൗരത്വം എടുത്തകളയാനുള്ളതല്ലെന്നും ന്യൂനപക്ഷത്തെ രാഷ്ട്രീയ നേട്ടത്തിന് പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്ൾ 370 എടുത്തുകളഞ്ഞപ്പോൾ കശ്മീർ കത്തുമെന്ന് പലരും പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ തടങ്കലിൽവെക്കുന്നതിനെ പലരും ചോദ്യം ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് മഹ്ബൂബ മുഫ്തി പറഞ്ഞത് ഇന്ത്യ കശ്മീരിനെ വഞ്ചിച്ചു എന്നണ്. 1947ലെ തീരുമാനം തെറ്റായിപ്പോയി എന്നും അവർ പറഞ്ഞു. ഇത് നമുക്ക് അംഗകരിക്കാൻ പറ്റുമോ? ഉമർ അബ്ദുല്ല പറഞ്ഞത് 370 എടുത്തുകളയുന്നത് കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുമെന്നാണ്. ഫാറൂഖ് അബ്ദുല്ല പറഞ്ഞത് 370 എടുത്തുകളഞ്ഞാൽ പിന്നെ ആരും കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലെന്നാണ്. നമുക്കെങ്ങനെ ഇവരുടെ പക്ഷത്ത് നിൽക്കാനാവുമെന്ന് മോദി ചോദിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയെ മറന്ന കോൺഗ്രസാണ് ഇന്ന് ബി.ജെ.പിയിൽനിന്ന് ഭരണഘടനയെ സംരക്ഷിക്കണം എന്ന് പറയുന്നത്. പ്രതിപക്ഷം 70 വർഷം പ്രവർത്തിച്ചത് പോലെയായിരുന്നു ഞങ്ങളുടെ പ്രവർത്തനമെങ്കിൽ ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും മുത്തലാഖും ഇപ്പോഴും അതേപടി നില നിൽക്കുമായിരുന്നെന്ന് മോദി പറഞ്ഞു. പഴയ രീതികളാണ് പിന്തുടർന്നതെങ്കിൽ രാമജന്മഭൂമി, കർത്താർപൂർ ഇടനാഴി, ബംഗ്ലാദേശ് അതിർത്തി തർക്കങ്ങൾ എന്നിവ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കു-കിഴക്കൻ ഇന്ത്യയിൽ കുറേക്കാലമായി വികസനമുണ്ടായിരുന്നില്ല. എല്ലാവരും മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്. വടക്കു-കിഴക്കൻ മേഖല വികസന കുതിപ്പിലാണ്. കേന്ദ്രമന്ത്രിമാർ നിരന്തരമായി വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നുണ്ട്. ഗാന്ധിയാണ് ഞങ്ങളുടെ മാർഗരേഖയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യക്കായുള്ള കാഴ്ചപ്പാടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവതരിപ്പിച്ചതെന്ന് മോദി വ്യക്തമാക്കി. നൂറ്റാണ്ടിലെ മൂന്നാം ദശകത്തിലേക്ക് കടക്കുേമ്പാഴാണ് രാഷ്ട്രപതിയുടെ പ്രസംഗം. രാജ്യത്തിൻെറ ഭാവിയിലേക്കുള്ള റോഡ്മാപ്പാണ് രാഷ്ട്രപതി അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.