‘അത് വിദേശ മാഗസിൻ; എഴുതിയത് പാകിസ്താനി’
text_fieldsന്യൂഡൽഹി: ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നേതാവായി തന്നെ വിശേഷിപ്പിച്ച് പുറത് തിറങ്ങിയ ടൈം മാഗസിൻ കവർ സ്റ്റോറിക്കെതിരെ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ടൈം വിദേശ മാഗസിനാണ്.
കവർ സ്റ്റോറി എഴുതിയത് പാകിസ്താനിൽനിന്നുള്ള രാഷ്ട്രീയ കുടുംബത്തിൽപെട്ടയാളാണ്. ഇതുതന്നെ മതി അതിെൻറ വിശ്വാസ്യത മനസ്സിലാക്കാൻ എന്നാണ് മോദി പറഞ്ഞത്.
ഇന്ത്യൻ മാധ്യമപ്രവർത്തക തവ്ലീൻ സിങ്ങിെൻറയും പാക് രാഷ്ട്രീയ നേതാവ് സൽമാൻ തസീറിെൻറയും മകനായ പ്രമുഖ കോളമിസ്റ്റ് ആതിഷ് തസീർ ആണ് ടൈം മാഗസിനിൽ മോദിയെക്കുറിച്ച് ലേഖനം എഴുതിയത്. മോദിയുടെ അഞ്ചുവർഷത്തെ ഭരണത്തിൽ ഇന്ത്യ കൂടുതൽ വിഭജിക്കപ്പെട്ടതായി ലേഖനം സമർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.