മുസ്ലിംകൾക്കെതിരായ അതിക്രമം; മോദി മൗനം പാലിക്കുന്നു -ഉവൈസി
text_fieldsന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ച ോദ്യം ചെയ്ത് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബാബ്രി മസ്ജിദ് തകർത്തതി ന് ഉത്തരവാദി പ്രധാനമന്ത്രി നരസിംഹറാവുവാണ്. അതുപോലെ മുസ്ലിംകൾ അതിക്രമിക്കപ്പെടുേമ്പാൾ മോദിയും ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ ആശയങ്ങളും പ്രവർത്തികളും തമ്മിൽ അജഗാജാന്തര വ്യത്യാസമുണ്ട്. ബി.ജെ.പിക്ക് ഒരു മുസ്ലിം എം.പി പോലും ഇല്ല. മുസ്ലിംകളെ പിൻനിരയിലേക്ക് നിർത്തുന്നത് ആരാണെന്നും ഉവൈസി ചോദിച്ചു.
പ്രധാനമന്ത്രി ഷഹബാനുവിനെ ഓർമിക്കണം. അദ്ദേഹത്തിന് ആൾക്കൂട്ട മർദനത്തിന് ഇരയായ തബ്രിസ് അൻസാരിയെയോ അഖ്ലാകിനെയോ പെഹ്ലു ഖാനെയോ ഓർമ്മയുണ്ടോ? അലിമുദ്ദീൻ അൻസാരിയെ കൊലപ്പെടുത്തിയവരെ മാലയിട്ട് സ്വീകരിച്ച ബി.ജെ.പി മന്ത്രിയെ അദ്ദേഹം മറന്നിരിക്കുമോ. എന്തുകൊണ്ടാണ് നിങ്ങൾ മുസ്ലിംകൾക്ക് സംവരണം നൽകാത്തതെന്നും ഉവൈസി ചോദിച്ചു.
ജൂൺ 18നാണ് ഝാർഖണ്ഡിലെ സരായ്ഖേല സദർ ജില്ലയിൽ തബ്രിസ് അൻസാരിയെന്ന 24കാരനെ ആൾക്കൂട്ടം കെട്ടിയിട്ട് ‘ജയ് ശ്രീരാം’, ‘ജയ് ഹനുമാൻ’ വിളിപ്പിച്ച് മണിക്കൂറുകളോളം മർദിച്ചത്. പിന്നീട് ഇയാൾ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ലോക്കൽ ട്രെയിനിൽ വെച്ച് മദറ്സ അധ്യപകനെ ‘ജയ് ശ്രീരാം’ വിളിക്കാനാവശ്യപ്പെട്ട് ഒരു സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.