പ്രളയരക്ഷാപ്രവർത്തനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; പ്രധാനമന്ത്രിയുടെ നിർദേശം
text_fields
ന്യൂഡൽഹി: രാജ്യത്തെ പ്രളയ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നേരന്ദ്രമോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. വിഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവൻ പെങ്കടുത്തു.
പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കാലാവസ്ഥ വകുപ്പിെൻറ നിർദേശങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.
കേരളത്തിലെ പെട്ടിമട ദുരന്തവും കുട്ടനാട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്നവും യോഗത്തിൽ ചർച്ചയായതായാണ് വിവരം. പെട്ടിമുടി ദുരന്തത്തിൽ ഇതുവരെ 49 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, റവന്യൂ മന്ത്രി ആർ. അശോക് തുടങ്ങിയവർ കർണാടകയിൽനിന്ന് യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്ര, അസം മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.