രാജ്യസുരക്ഷ രാഷ്ട്രീയവൽകരിക്കരുത് -മോദി
text_fieldsവരാണസി: രാജ്യ സുരക്ഷ രാഷ്ട്രീയവൽകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പിയിലെ തെരഞ്ഞെടുപ്പ് കാമ്പയിനോടനുബന്ധിച്ച് വരാണസിയിലെ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സർജിക്കൽ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്നവർ ജോൻപുരിൽ വന്ന് രക്തസാക്ഷികളുടെ കുടുംബങ്ങളോട് ചോദിക്കെട്ട. 40 വർഷമായി നമ്മുടെ സൈനികർ വൺ റാങ്ക് വൺ പെൻഷന് നടപ്പിലാക്കാൻ അഭ്യർഥിക്കുന്നു. ഒന്നും സംഭവിച്ചില്ല. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അക്കാര്യം നടപ്പിലാക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു. അത് ഞങ്ങൾ നടപ്പിലാക്കുകയും ചെയ്തു. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി ജയം ഉറപ്പിച്ചു. ഇനി നിങ്ങൾ തരുന്ന വോട്ടുകളെല്ലാം ബോണസുകളാണ്.
വികസനത്തിൻറെ വാതിൽ ബി.ജെ.പി തുറന്നിടും. വികസനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വികസനത്തിന് വേണ്ടിയാണ് ഞങ്ങൾ വോട്ട് ചോദിക്കുന്നത്.
ഞാൻ പ്രധാനമന്ത്രിയല്ല, രാജ്യത്തെ കാവൽക്കാരനാണ്. ആഗ്ര എക്സ്പ്രസ്വേയിലൂടെ യാത്ര ചെയ്താൽ ഞാൻ എസ്.പിക്ക് വോട്ട് ചെയ്യുമെന്ന് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജോൻപൂരിലൂടെ സൈക്കിൾ ചവിട്ടിപ്പോകുവാൻ ഞാൻ അദ്ദേഹത്തോടും കൂട്ടുകാരനായ രാഹുൽ ഗാന്ധിയോടും ആവശ്യപ്പെടുകയാണ്. അങ്ങനെയാണെങ്കിൽ അഖിലേഷ് എസ്പി.ക്ക് വോട്ട് ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.
നോട്ട് പിൻവലിച്ചതുകൊണ്ട് പ്രശ്നമുണ്ടായത് അഖിലേഷിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കുമാണ്. കാരണം അവരാണ് ബാങ്കുകളിൽ പണം നിക്ഷേിപിച്ചിരുന്നത്. നോട്ട് പിൻവലിക്കലിന് ശേഷം ചിലർ ആളുകളെ ഇളക്കി വിടുകയും പ്രക്ഷോഭം സങ്കടിപ്പിക്കുകയും ചെയ്തതിെൻറ കാരണം എനിക്ക് ചില സമയങ്ങളിൽ മനസിലായിരുന്നില്ല. അവർ അന്യായമായി കൈവശപ്പെടുത്തിയ പണം തിരികെ നൽകിയതായിരുന്നോ പ്രതിഷേധത്തിന് കാരണമെന്നും മോദി ചോദിച്ചു.
കള്ളപ്പണത്തിനെതിരെയുള്ള എെൻറ പോരാട്ടം വിജയം വരെ തുടരും. എസ്.പിക്ക് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിഞ്ഞില്ല. ഗായത്രി പ്രജാപതിയെ സംരക്ഷിക്കാനാണ് അഖിലേഷ് ശ്രമിക്കുന്നത്. ഗായത്രി പ്രജാപതി മന്ത്രത്തിെൻറ പുറകെ പോവുകയാണ് സമാജ്വാദി പാർട്ടി. അവർ ഗായത്രി മന്ത്രം ചൊല്ലുന്നതിന് പകരം പ്രജാപതി മന്ത്രമാണ് ചൊല്ലുന്നത്. ഒരു പെൺകുട്ടി നീതിക്കായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ ഗായത്രി മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുേമ്പാൾ ഗായത്രി പ്രജാപതി മന്ത്രമാണ് അതിനേക്കാൾ മഹത്തായതെന്നാണ് കോൺഗ്രസും എസ്.പിയും വിചാരിക്കുന്നതെന്നും നരേന്ദ്രമോദി പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കാമ്പയിനോടനുബന്ധിച്ച് മോദിയുടെ റോഡ്ഷോയും വരാണസിയിൽ നടന്നു. 2012ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച് വൻ ഭൂരിപക്ഷത്തിൽ നരേന്ദ്രമോദിയെ ജയിപ്പിച്ച മണ്ഡലത്തിൽ ഒരുതവണ കൂടി ജയം നേടുക എന്നത് നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് അനിവാര്യമാണ്.അതിനായി കഠിന പ്രയത്നം ചെയ്യുന്ന പ്രവർത്തകർക്ക് ആവേശം വിതറിയാണ് മോദി റോഡ്ഷോ നടത്തിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറ നേതൃത്വത്തിൽ ഭാര്യ ഡിംപിൾ യാദവും സഖ്യകക്ഷിയായ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും വരാണസിയിൽ റോഡ്ഷോ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.