നോട്ടുനിരോധനത്തോട് സഹകരിച്ച ജനങ്ങൾക്ക് പ്രണാമം: മോദി
text_fieldsന്യൂഡൽഹി: അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കാനുള്ള സർക്കാറിന്‍റെ ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ ഇന്ത്യയിലെ ജനങ്ങൾക്ക് മുൻപിൽ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.
I bow to the people of India for steadfastly supporting the several measures taken by the Government to eradicate corruption and black money. #AntiBlackMoneyDay
— Narendra Modi (@narendramodi) November 8, 2017
നോട്ടുനിരോധനം ഒരു വൻവിജയമായിരുന്നുവെന്നും കള്ളപ്പണത്തെയും നക്സലിസത്തേയും ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുന്നതിനും പാവങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും മികച്ച നേട്ടം കൈവരിക്കാൻ നോട്ടു നിരോധനത്തിന് കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന വാർത്തകളും കണക്കുകളും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ദേശ് കി ആവാസ് ഓൺ ഡിമോണിറ്റൈസേഷൻ' എന്ന തലക്കെട്ടിൽ NM ആപ്പിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
125 crore Indians fought a decisive battle and WON. #AntiBlackMoneyDay pic.twitter.com/3NPqEBhqGq
— Narendra Modi (@narendramodi) November 8, 2017
മറ്റൊരു ട്വീറ്റിൽ 125 കോടി ജനങ്ങൾ ഒന്നിച്ചു പോരാടി വിജയം സുനിശ്ചിതമാക്കി എന്നും കുറിച്ചിരിക്കുന്നു.
125 crore Indians fought a decisive battle and WON. #AntiBlackMoneyDay pic.twitter.com/3NPqEBhqGq
— Narendra Modi (@narendramodi) November 8, 2017
മാത്രമല്ല., നോട്ടുനിരോധനത്തിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ഒരു ഹ്രസ്വചിത്രവും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Here are the benefits of demonetisation, encapsulated in this short film. Have a look. #AntiBlackMoneyDay pic.twitter.com/rPmGUYnTzI
— Narendra Modi (@narendramodi) November 8, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.