എൻ.ഡി.എ 400 കടക്കും, ബി.ജെ.പി 370 സീറ്റ് നേടും -ആവർത്തിച്ച് മോദി
text_fieldsജാബുവ (മധ്യപ്രദേശ്): തന്‍റെ ‘24 മേം 400 പാർ’ ആഹ്വാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് മധ്യപ്രദേശിലെ ജാബുവയിൽ ജൻ ദേശീയ മഹാസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 2024ൽ എൻ.ഡി.എ 400 സീറ്റ് നേടുമെന്ന് മോദി ആവർത്തിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 400 കടക്കുമെന്നും ബി.ജെ.പിക്ക് മാത്രം 370 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എക്ക് ഇത്തവണ 400ലേറെ സീറ്റ് കിട്ടുമെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കൾ വരെ അഭിപ്രായപ്പെട്ടെന്ന് പുതിയ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം മോദി പറഞ്ഞു. ബി.ജെ.പിക്ക് 370 സീറ്റ് കിട്ടാൻ ഓരോ ബൂത്തിലും 370 വോട്ടുകൾകൂടി നേടാൻ ശ്രമിക്കണമെന്ന് മോദി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
‘ഇരട്ട എൻജിൻ’ സർക്കാർ ഇരട്ട വേഗത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, കൊള്ളയടിക്കുകയും വിഭജിക്കുകയുമാണ് കോൺഗ്രസിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഗോത്രവർഗ സ്ത്രീകൾക്ക് പോഷകാഹാരം നൽകാനായി മാസം 1500 രൂപ വീതം അനുവദിക്കുന്ന ‘ആഹാർ അനുധാൻ യോജന’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗോത്ര വിദ്യാർഥികൾക്കായുള്ള താൻട്യ മാമ ഭിൽ സർവകലാശാലയുടെ ശിലാസ്ഥാപനവും മോദി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.