പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിർണായക തീരുമാനം കാത്ത് ജനത
text_fields
ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ അടച്ചിടൽ നടപടിയിലേക്ക് കടന്ന പശ്ചാത്തലത്തിൽ പ്ര ധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ ്യത്തോട് സംസാരിക്കുക.കൊറോണ വിഷയത്തില്‍ രണ്ടാം തവണവും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നത് ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്.
രാജ്യം മുഴുവനായും അടച്ചിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. കൊവിഡ് 19 പ്രതിരോധത്തിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മാർച്ച് 19 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. മോദിയുടെ നിർദേശപ്രകാരം മാർച്ച് 22ന് രാജ്യം ജനത കർഫ്യൂ ആചരിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ കോവിഡ് ആഘാതത്തെ ചെറുക്കാനുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സർക്കാർ കൈകൊണ്ട പദ്ധതികളെ കുറിച്ചും ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇതുവരെ വിശദീകരിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.