മഹാമാരിക്കെതിരായ പോരാട്ടത്തിൽ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച് മോദി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊേറാണ വൈറസിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നേരന്ദ്രമോദി. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചായിരുന്നു മോദിയുടെ ട്വീറ്റ്.
'ഹനുമാൻ പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്മരിക്കുന്ന വിശുദ്ധ ദിവസമാണ് ഹനുമാൻ ജയന്തി. കോവിഡ് മഹാമാരിക്കെതിരായ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എല്ലായ്പ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -മോദി ട്വീറ്റ് ചെയ്തു. എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസകൾ അറിയിക്കുകയും െചയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങൾക്ക് ഹനുമാൻ ജയന്തി ആശംസകളുമായെത്തി. എല്ലാവർക്കും കോവിഡ് പ്രതിസന്ധിയിൽനിന്ന് ഉടൻ കരകയറാൻ കഴിയട്ടെയെന്നും അമിത് ഷാ ആശംസിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ഹനുമാൻ ജയന്തി ആശംസകളുമായെത്തി.
കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിൽ വലയുകയാണ് രാജ്യം. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ അഭാവവും അസൗകര്യവും വ്യാപനത്തിനും മരണനിരക്ക് ഉയർത്തുന്നതിനും ആക്കം കൂട്ടിയിരുന്നു. പ്രതിദിനം മൂന്നുലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് 19 വ്യാപനവും വാക്സിൻ വിതരണത്തെചൊല്ലിയും പ്രധാനമന്ത്രി നേരന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.