ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശ്മശാനം പണിയണമെന്ന് മായാവതി
text_fieldsലഖ്നോ: ഉത്തർ പ്രദേശിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും ശ്മശാനം നിർമിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് വരുത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. യു.പിയിൽ ഫത്തേപ്പൂരിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. യു.പിയിലെ ഭരണ കക്ഷിയായ സമാജ്വാദി പാർട്ടി ഒരു പ്രത്യേക സമുദായത്തോട് നീതിയുക്തമല്ലാത്ത സമീപനം സ്വീകരിക്കുകയാണെന്നും മായാവതി ആരോപിച്ചു.
ബി.എസ്പി അധികാരത്തിലിരുന്നപ്പോൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു. ഉത്സവം നടക്കുേമ്പാൾ വൈദ്യുതി നൽകുകയും ക്രമസമാധാനം ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം മതവും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മോദി ഉയർത്തുന്നത്. യു.പിയിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് അവർ തിരിച്ചറിയണമെന്നും മായാവതി പറഞ്ഞു.
യു.പിയിൽ ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ മാർച്ച് 11നാണ് ഫലം പ്രഖ്യാപിക്കുന്നത്. നേരത്തെ ബി.എസ്.പി ബഹുജൻ സമാജ് പാർട്ടിയിൽ നിന്നും ബഹൻജി സംബന്തി പാർട്ടിയായി മാറിയതായും റമദാന് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും അത് ഉറപ്പു വരുത്താൻ സമാജ്വാദി പാർട്ടി തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.