കോവിഡ്; പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ ഗഡ്കരിയെ ഏൽപ്പിക്കണം -പരോക്ഷ വിമർശനവുമായി സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുേമ്പാൾ മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം നിതിൻ ഗഡ്കരിയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭ എം.പി സുബ്രമണ്യസ്വാമി. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംതരംഗം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന മുന്നറിയിപ്പ് നൽകിയ അദ്ദേഹം ഈ മഹാമാരിക്കെതിരെ യുദ്ധം നയിക്കാനുള്ള ഉത്തരവാദിത്തം നിതിൻ ഗഡ്കരിക്ക് കൈമാറണമെന്നും ആവശ്യെപ്പടുകയായിരുന്നു. ട്വീറ്റിലൂടെയായിരുന്നു അഭിപ്രായപ്രകടനം.
രാജ്യത്ത് കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിയുകയും ഓക്സിജൻ ലഭിക്കാതെ നിരവധിപേർ മരിച്ചുവീഴുകയും ചെയ്യുന്നതിനിടെയാണ് പ്രതികരണം. ഉറ്റവരും ബന്ധുക്കളും നഷ്ടമായതോടെ നിരവധിപേർ കേന്ദ്രസർക്കാറിൻറെ നിസംഗതക്കെതിരെ രംഗത്തെത്തിയിരുന്നു.
'ഇസ്ലാമിക കടന്നുകയറ്റക്കാരെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും പോെല ഇന്ത്യ കൊറോണ വൈറസിനെയും അതിജീവിക്കും. ഇപ്പോൾ കർശന മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കുട്ടികളെ ബാധിക്കുന്ന മൂന്നാംതരംഗവും നേരിടേണ്ടിവരും. അതിനാൽ മോദി കോവിഡിനെതിരായ യുദ്ധത്തിന്‍റെ ഉത്തരവാദിത്തം ഗഡ്കരിയെ ഏൽപ്പിക്കണം. പ്രധാനമന്ത്രിയുടെ ഓഫിസിനെ വിശ്വസിക്കുന്നത് ഉപയോഗശൂന്യമാണ്' -സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
തന്‍റെ വിമർശനം പ്രധാനമന്ത്രിക്ക് നേരെയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെയാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ആരോഗ്യമന്ത്രിയെ മാറ്റുകയാെണന്ന് ആദ്യം ആവശ്യമെന്നും കൊറോണിലിനെയല്ലാതെ ശാസ്ത്രത്തെ വിശ്വസിക്കുന്ന ഡോക്ടർക്ക് ആരോഗ്യവകുപ്പ് കൈമാറണെമന്നും ഒരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കിയപ്പോൾ മറുപടിയായി ആരോഗ്യമന്ത്രി ഹർഷവർധനനെ പിന്തുണച്ചും സുബ്രമണ്യൻ സ്വാമി രംഗത്തെത്തി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നേരന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമർശനവുമായി ബി.ജെ.പിയിൽനിന്നും മറ്റുപാർട്ടികളിൽനിന്നും നിരവധിപേർ രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രതിദിനം നാലുലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 3000ൽ അധികം പേർ പ്രതിദിനം മരിച്ചുവീഴുകയും ചെയ്യുന്നു. ആശുപത്രികളുടെ അസൗകര്യവും ഓക്സിജൻ ദൗർലഭ്യവുമാണ് മിക്ക മരണങ്ങൾക്കും കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.