കർഷകരുമായി മോദി നേരിട്ട് ചർച്ച നടത്തണമെന്ന് അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചർച്ച നടത്തണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കർഷകർക്കെതിരായ വ്യവസ്ഥകൾ തിരുത്താൻ ഇനിയും സമയമുണ്ട്. ചർച്ചകൾ പ്രധാനമന്ത്രി നേരിട്ട് നടത്തണമെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
തീരുമാനങ്ങൾ മാറ്റുന്നതിൽ തെറ്റൊന്നുമില്ല. ജനാധിപത്യത്തിൽ അത് സാധാരണമാണ്. ജനങ്ങൾ അതിനെ സ്വാഗതം ചെയ്യുമെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. റിപബ്ലിക് ദിനത്തിലുണ്ടായ അക്രമസംഭവങ്ങളെ അപലപിക്കുന്നു. എന്തുകൊണ്ട് അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഗെഹ്ലോട്ട് ചോദിച്ചു.
കർഷകർക്കെതിരെ സിംഘുവിലെ ഗ്രാമീണരെ ബി.ജെ.പി തിരിക്കുകയാണ്. ഇത് ഒട്ടും നല്ല നടപടിയല്ല. കഴിഞ്ഞ 65 ദിവസമായി സമാധാനപരമായ പ്രതിഷേധമാണ് കർഷകർ നടത്തിയതെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.