നുഴഞ്ഞുകയറ്റക്കാരുമായി കൂട്ടുകൂടി കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു -മോദി
text_fieldsഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. കോൺഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യം മഹാസഖ്യമല്ല, മഹാനുണയാണെന്ന് മോദി പരിഹസിച്ചു.
''കോൺഗ്രസിന് നേതാവോ ആശയമോ ഇല്ല. അവർ മഹാനുണയൻമാരാണ്. സംസ്ഥാനത്തിന്‍റെ വ്യക്തിത്വത്തിനും സംസ്കാരത്തിനും അപകടമരമാകുന്നവരുമായി കോൺഗ്രസ് സഖ്യത്തിലാണ്. നുഴഞ്ഞുകഴറ്റക്കാർക്ക് ശക്തിയുള്ള പാർട്ടിയുമായാണ് കോൺഗ്രസിന് കൂട്ട്. കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അവർ വോട്ടിനായി ജനങ്ങളെ ഒറ്റുകൊടുക്കുകയാണ്.
സംസ്ഥാനത്തിന്‍റെ പാരമ്പര്യവും സാംസ്കാരിക ചിഹ്നങ്ങളും സംരക്ഷിക്കുന്ന ബി.ജെ.പിയോട് ജനങ്ങൾക്ക് വിശ്വാസം വർധിക്കുകയാണ്. സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറ്റക്കാരെ പ്രവേശിപ്പിക്കുന്നവർക്ക് നിങ്ങൾ അധികാരം കൈമാറുമോ?'' -നരേന്ദ്ര മോദി പറഞ്ഞു.
ബദ്റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫുമായുള്ള കോൺഗ്രസ് സഖ്യത്തെ അക്രമിക്കാനാണ് പ്രധാനമായും മോദി ശ്രമിച്ചത്. കോൺഗ്രസ് നയിക്കുന്ന മഹാസഖ്യവും ബി.ജെ.പി-അസം ഗണപരിഷത്ത് സഖ്യവുമാണ് അസമിൽ പോരിനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.