നെഹ്റു കുടുംബ പേര് ഉപയോഗിക്കുന്നതിന് എന്തിനാണ് ഗാന്ധി കുടുംബം ലജ്ജിക്കുന്നത്?; കോൺഗ്രസിനെ വിമർശിച്ച് നരേന്ദ്ര മോദി
text_fieldsരാജ്യസഭയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചക്കിടെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുകൊണ്ടാണ് ഗാന്ധി കുടുംബത്തിലുള്ളവർ നെഹ്റുവിന്‍റെ കുടുംബ പേര് ഉപയോഗിക്കാത്തതെന്ന് മോദി ചോദിച്ചു.
‘ചിലർക്ക് സർക്കാർ പദ്ധതികളുടെ പേരുകളും അവയിലെ സംസ്‌കൃത വാക്കുകളുമാണ് പ്രശ്നം. 600 സർക്കാർ പദ്ധതികൾ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേരിൽ ഉണ്ടെന്ന് ഒരു റിപ്പോർട്ടിൽ ഞാൻ വായിച്ചിട്ടുണ്ട്... എന്തുകൊണ്ടാണ് അവരുടെ തലമുറയിൽപ്പെട്ടവർ നെഹ്‌റു കുടുംബ പേര് ഉപയോഗിക്കാത്തത്, അവർക്ക് എന്തിനാണ് ഭയവും നാണക്കേടും എന്ന് മനസ്സിലാകുന്നില്ല’ -രാജ്യസഭയിൽ മോദി പറഞ്ഞു.
നന്ദി പ്രമേയത്തിന് മറുപടി പറയാൻ എഴുന്നേറ്റതും പ്രതിപക്ഷം 'മോദി അദാനി ഭായ് ഭായ്' എന്ന് മുദ്രാവാക്യം വിളി തുടങ്ങി. അടിയന്തരാവസ്ഥ നടപ്പാക്കിയതിനെതിരെയും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ വ്യവസ്ഥകൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുകയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെ ഇഷ്ടാനുസരണം അട്ടിമറിക്കുകയും ചെയ്ത ചരിത്രമുള്ള പാർട്ടിയാണത്. 90 മിനിറ്റ് നീണ്ട പ്രസംഗത്തിൽ തന്‍റെ സർക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ചും മോദി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.