Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റ് സമ്മേളനം...

ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുള്ള അവസരം -മോദി

text_fields
bookmark_border
ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുള്ള അവസരം -മോദി
cancel

ന്യൂഡൽഹി: മോശം പെരുമാറ്റത്തിന് കഴിഞ്ഞ സമ്മേളനകാലയളവിൽ സസ്​പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ആത്മപരിശോധന നടത്തണമെന്ന് ​പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർലമെന്റിന് ക്രിയാത്മകമായ സംഭാവനകൾ നൽകിയവരെ എല്ലാവരും ഓർത്തിരിക്കും. എന്നാൽ, തടസങ്ങൾ സൃഷ്ടിച്ചവരെ ആരും ഓർക്കില്ല. ഈ ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയമാണ്. ഈ അവസരം പാഴാക്കരുതെന്നും ഏറ്റവും മികച്ച പ്രകടനം എം.പിമാർ കാഴ്ചവെക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും മോദി പറഞ്ഞു.

മുമ്പത്തെ പോലെ കീഴ്വഴക്കം പാലിച്ച് ഇടക്കാല ബജറ്റാവും പാർലമെന്റിൽ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിന് ശേഷം പൂർണബജറ്റുമായി വരും. നാരീശക്തിയുടെ ഉത്സവമായിരിക്കും ഈ വർഷത്തെ ബജറ്റിലുണ്ടാവുക. തന്റെ ഭരണകാലത്ത് വനിതസംവരണ ബിൽ പാസാക്കാനായത് വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.

നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാവും നിർമല സീതാരാമൻ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് വർഷത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാവും ബജറ്റ് ഊന്നൽ നൽകുകയെന്ന് സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiunion budget 2024
News Summary - PM Modi slams unruly MPs, says 'must introspect' ahead of Parliament Budget session
Next Story