സനാതന ധർമം: തക്കതായ മറുപടി നൽകണമെന്ന് കേന്ദ്രമന്ത്രിമാരോട് മോദി
text_fieldsന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമം സംബന്ധിച്ച പരാമർശത്തിന് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തെ കുറിച്ച് പഠിച്ച് ശക്തമായ മറുപടി നൽകണമെന്ന് മോദി മന്ത്രിമാർക്ക് നിർദേശം നൽകി. ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, ഇന്ത്യxഭാരത് വിവാദത്തിൽ അഭിപ്രായം പറയരുതെന്നും അദ്ദേഹം മന്ത്രിമാർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിയവർ മാത്രമേ മറുപടി പറയാവുവെന്നും മോദി പറഞ്ഞു. വിവാദങ്ങളിൽ ചരിത്രത്തിലേക്ക് പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകൾ മനസിലാക്കി മറുപടി നൽകിയാൽ മതിയെന്നും മോദി വ്യക്തമാക്കി.
സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയുമായിട്ടാണ് ഉദയനിധി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്കെതിരെ ബി.ജെ.പി വലിയ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.