താൻ ചായ വിറ്റിട്ടുണ്ട്; രാജ്യത്തെ വിറ്റിട്ടില്ലെന്ന് മോദി
text_fieldsരാജ്കോട്ട്/ഭുജ്: കുട്ടിക്കാലത്ത് ചായ വിറ്റിട്ടുണ്ടെങ്കിലും രാജ്യത്തെ വിറ്റില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എെൻറ നിർധനമായ കുടുംബ പശ്ചാത്തലത്തെ കോൺഗ്രസ് പരിഹസിക്കുന്നുണ്ട്. ഒരു പാർട്ടിക്ക് ഇത്രയും തരംതാഴാൻ സാധിക്കുമോ? പാവപ്പെട്ട കുടുംബത്തിലെ അംഗം പ്രധാനമന്ത്രിയായിരിക്കുന്നു. ഇൗ വസ്തുത അവർക്ക് നിഷേധിക്കാൻ സാധിക്കില്ല’ -ഗുജറാത്തിലെ രാജ്കോട്ടിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി പറഞ്ഞു.
ഗുജറാത്തിലെ മത്സരം വികസനത്തിലുള്ള ജനങ്ങളുടെ വിശ്വാസവും നാടുവാഴിത്ത രാഷ്ട്രീയവും തമ്മിലാണെന്ന് കച്ച് ജില്ല ആസ്ഥാനമായ ഭുജിൽ പൊതുയോഗത്തിൽ മോദി പറഞ്ഞു. റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ‘പൊതുജീവിതത്തിൽ കറപുരളാത്ത വ്യക്തിയാണ് ഗുജറാത്തിെൻറ പുത്രനായ ഞാൻ. അതിനാൽ, അടിസ്ഥാനരഹിത ആരോപണങ്ങൾ എെൻറ പേരിൽ ഉന്നയിച്ചാൽ ഗുജറാത്തിലെ ജനങ്ങൾ ക്ഷമിക്കില്ല’ -മോദി പറഞ്ഞു.
ദോക്ലാമിൽ 70 ദിവസത്തോളം ഇന്ത്യ-ചൈന സൈനികർ മുഖാമുഖം നിലയുറപ്പിച്ചപ്പോൾ ചൈനീസ് അംബാസഡറെ കെട്ടിപ്പിടിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് രാഹുൽ ഗാന്ധി ചൈനീസ് അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയെ പരാമർശിച്ച് മോദി ചോദിച്ചു. ഭൂകമ്പം തകർത്ത ഭുജിെൻറ വികസനം അദ്ദേഹം എണ്ണിപ്പറഞ്ഞു. കോൺഗ്രസിനെ കണക്കിന് ശകാരിച്ചും വിമർശനങ്ങൾക്ക് മറുപടി നൽകിയുമാണ് മോദിയുടെ പര്യടനം. സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലുമായി നിരവധി യോഗങ്ങളിലാണ് രണ്ടുദിവസങ്ങളിലായി പെങ്കടുക്കുന്നത്.
ഗുജറാത്ത് വികസനം: മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു –കോൺഗ്രസ്
ന്യൂഡൽഹി: ഗുജറാത്ത് വികസനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ്. ഗുജറാത്തിനുവേണ്ടി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒന്നും ചെയ്തില്ല, കോൺഗ്രസ് കുടുംബരാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയ മോദിയുടെ ആരോപണങ്ങൾക്കും പാർട്ടി ശക്തമായ മറുപടി നൽകി.
മോദിയുടെ അസത്യപ്രസ്താവനകൾ അദ്ദേഹത്തിെൻറ മനോനില ശരിയല്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് വക്താവ് ആനന്ദ് ശർമ പറഞ്ഞു. അമുൽ സഹകരണപ്രസ്ഥാനം, െഎ.െഎ.എം അഹ്മദാബാദ് തുടങ്ങി നെഹ്റു ഗുജറാത്തിൽ തുടക്കംകുറിച്ച നിരവധി വികസനപദ്ധതികൾ ആനന്ദ് ശർമ വിശദീകരിച്ചു. ലാൽ ബഹദൂർ ശാസ്ത്രി, മൻമോഹൻസിങ് തുടങ്ങിയ പ്രധാനമന്ത്രിമാരെ രാജ്യത്തിന് നൽകിയത് കോൺഗ്രസാണെന്ന് കുടുംബവാഴ്ച ആരോപിക്കുന്ന മോദി മറക്കരുെതന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.