നാം ഒമ്പത് കോടി ടോയ്ലറ്റ് ഉണ്ടാക്കുമെന്ന് ആരും ചിന്തിച്ചില്ല- പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: 4 വർഷം കൊണ്ട് 9 കോടി ടോയ് ലറ്റ് നിർമ്മിക്കാൻ ഇന്ത്യക്ക് പറ്റുമെന്ന് ആർക്കും ചിന്തിക്കാനായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശുചിത്വം പ്രചരിപ്പിക്കുന്നതിനായി 15 ദിവസം നീണ്ടുനിൽക്കുന്ന സ്വച്ഛത ഹായ് സേവാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
നാല് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ഒമ്പത് കോടി ശുചിമുറി നിർമ്മിക്കാൻ കഴിയുമെന്ന് ആർക്കും ചിന്തിക്കാനാവില്ല? അതോടൊപ്പം 4.5 ലക്ഷം ഗ്രാമങ്ങളും 450 ജില്ലകളും 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരസ്യ മലവിസര്‍ജ്ജനം വിമുകതമാക്കുമെന്നും ആരും കരുതിയില്ല. സ്വാഛാഗ്രഹിസിൻറെ ശ്രമങ്ങളുടെ ഫലമാണിത്.
ശുചിത്വ ഇന്ത്യ പദ്ധതിയിൽ ടോയിലറ്റ് നിർമാണം മാത്രമല്ല, നമ്മുടെ പാഴ്വസ്തുക്കളെ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകളെ വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്. സ്വച്ഛ്ഥ ഒരു ശീലം ആണ്. അത് ദിവസേന നടത്തണം- മോദി ആവശ്യപ്പെട്ടു.
പരിപാടിക്കിടെ പ്രധാനമന്ത്രി അമിതാഭ് ബച്ചൻ, ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ നാവൽ ടാറ്റ, യോഗി ആദിത്യനാഥ്, സദ്ഗുരു ജാഗി വാസുദേവ്, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ജവാന്മാർ, രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലെ സാധാരണക്കാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.