കുചേലനോട് അവിൽപൊതി വാങ്ങിയ കൃഷ്ണനെയും അഴിമതിക്കാരനാക്കിയേനെ; ഇലക്ടറൽ ബോണ്ട് നിരോധിച്ചതിനെ പരിഹസിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാലത്താണ് കുചേലനിൽ നിന്ന് അവിൽപൊതി സ്വീകരിക്കുന്നതെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാകുമായിരുന്നു എന്നായിരുന്നു മോദിയുടെ പരിഹാസം. അവിൽ സ്വീകരിക്കുന്നത് വിഡിയോ എടുത്ത് ആരെങ്കിലും പൊതുതാൽപര്യ ഹരജി നൽകും. കോടതി അത് അഴിമതിയെന്ന് വിധിക്കുകയും ചെയ്യും.-പ്രധാനമന്ത്രി പറഞ്ഞു. യു.പിയിൽ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണ് ഇലക്ടറൽ ബോണ്ടിനെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരിഹാസം.
കഴിഞ്ഞാഴ്ചയാണ് ഇലക്ടറൽ ബോണ്ട് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നു നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. 2022-23ൽ 1,300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോൺഗ്രസിന് സംഭാവന വൻതോതിൽ കുറയുകയും ചെയ്തു.
PM Modi takes dig at supreme court after electoral bonds verdict
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.