കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ ഇന്ന് പ്രധാനമന്ത്രി സംസാരിക്കും
text_fieldsന്യൂഡല്‍ഹി: കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് പരിപാടി.
കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വിദേശകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ സംസാരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ, സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കും.
Shri @narendramodi will address the #CoWINGlobalConclave tomorrow, 5th July at 3 PM. https://t.co/Y7qZj7njVl
— PMO India (@PMOIndia) July 4, 2021
കോവിഡ് വാക്‌സിനേഷനും പ്രതിരോധ പരിപാടികളും ഏകീകരിക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കോവിന്‍ പ്രയോജനപ്പെടുത്താന്‍ കാനഡ, മെക്‌സിക്കോ, നൈജീരിയ, പാനമ, ഉഗാണ്ട തുടങ്ങി 50ഓളം രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ ഡോ. ആര്‍.എസ്. ശര്‍മ വ്യക്തമാക്കി. കോവിന്‍ സാങ്കേതിക വിദ്യ സൗജന്യമായി കൈമാറാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.