Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻവെസ്റ്റ്മെന്‍റ്...

ഇൻവെസ്റ്റ്മെന്‍റ് കർണാടക 2022 പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

text_fields
bookmark_border
Invest Karnataka 2022
cancel

ബംഗളൂരു: ആഗോള നിക്ഷേപക സംരഭമായ ഇൻവെസ്റ്റ്മെന്‍റ് കർണാടക 2022 ഉദ്ഘാടന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഭാവി നിക്ഷേപകരെ ആകർഷിക്കലും വരുന്ന ദശാബ്ദത്തിലേക്കുള്ള വികസന അജണ്ട രൂപീകരിക്കലുമാണ് ഇതിന്‍റെ ലക്ഷ്യം.

നവംബർ 2 മുതൽ നവംബർ 4 വരെ ബംഗളൂരിലാണ് പരിപാടി നടക്കുന്നത്.

കുമാർ മംഗളം ബിർള, സജ്ജൻ ജിൻഡാൽ, വിക്രം കിർലോസ്‌കർ തുടങ്ങി വ്യവസായ പ്രമുഖർ പങ്കെടുക്കും. ഇതോടൊപ്പം, മുന്നൂറിലധികം പ്രദർശകരുടെ ബിസിനസ് എക്സിബിഷനുകളും രാജ്യാന്തര സമ്മേളനങ്ങളും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാജ്യാന്തര സമ്മേളനത്തിൽ - ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കർണാടകയുടെ സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKarnatakaPM
News Summary - PM Modi to address inaugural session of Invest Karnataka 2022
Next Story