യു.എൻ രക്ഷാസമിതി; നരേന്ദ്രമോദി അധ്യക്ഷത വഹിക്കുന്ന യോഗം ഇന്ന്
text_fieldsന്യൂഡൽഹി: 'സമുദ്രയാത്ര സുരക്ഷയും രാജ്യാന്തര സഹകരണവും' എന്ന വിഷയത്തിൽ യു.എൻ രക്ഷാസമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതവഹിക്കും. വിഡിയോ കോൺഫറന്‍സ് വഴി വൈകിട്ട് 5.30നാണ് യോഗം.
യു.എൻ രക്ഷാസമിതി യോഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഉന്നത യോഗത്തിൽ സമുദ്ര സുരക്ഷ ചർച്ച ചെയ്യുന്നതും ആദ്യമാകും.
ഞായറാഴ്ച മോദി യു.എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുന്ന വിവരം ട്വീറ്റ് ചെയ്തിരുന്നു.
അനൗദ്വോഗിക അംഗമായ ഇന്ത്യക്ക് ഈ മാസം ഒന്നിന് രണ്ടുമാസത്തെ അധ്യക്ഷ സ്ഥാനം ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്.
യോഗത്തിൽ ലോകേനതാക്കൾ പങ്കെടുക്കും. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോങ്കോ പ്രസിഡന്‍റ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.