ഗുജറാത്തിലെ ഈ ഗ്രാമത്തെ രാജ്യത്തെ ആദ്യ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യയിൽ ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൊധേരയെ സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിക്കുന്നത്.
ഗ്രാമത്തിലെ വീടുകളിൽ ആയിരത്തോളം സോളാർ പാനലുകൾ സഥാപിച്ചിട്ടുണ്ട്. മുഴുവൻ സമയവും ഗ്രാമവാസികൾക്കായി ഇവ വൈദ്യുതി ഉല്പാദിപ്പിക്കും. സൗജന്യമായാണ് ജനങ്ങൾക്ക് സൗരോജ്ജം ലഭ്യമാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.
മൊധേരയിലെ സൂര്യ ക്ഷേത്രത്തിലെ സൗരോർജ്ജം പ്രവർത്തിപ്പിക്കുന്ന ത്രീഡി പ്രോജെക്ഷൻ സംവിധാനവും പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഇതിലൂടെ സന്ദർശകർക്ക് മൊധേരയുടെ ചരിത്രത്തെ മനസിലാക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറ് മാണി മുതൽ 10 മണിവരെ ജനങ്ങൾക്ക് ക്ഷേത്രത്തിൽ ത്രീഡി വിസ്മയം കാണാൻ സാധിക്കും.
ഇന്ത്യയിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണം കണക്കിലെടുത്ത് ഗുജറാത്തിൽ വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.