രാജ്യത്ത് എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നു; 91 പുത്തൻ ട്രാൻസ്മിറ്ററുകൾകൂടി നാളെ മുതൽ പ്രവർത്തനം തുടങ്ങും
text_fieldsരാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാൻസ്‌മിറ്ററുകൾ ഏപ്രിൽ 28 മുതൽ പ്രവർത്തനം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വിഡിയോ കോൺഫറൻസിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും, പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്.
100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സും പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്‌സും ആണ്. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാം.
പത്തനംതിട്ടയിലെ ട്രാൻസ്‌മിറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശമായ മണ്ണാറമലയിലായതിനാൽ 25 കിലോമീറ്റർ ചുറ്റളവിൽവരെ പരിപാടികൾ കേൾക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.