സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
text_fieldsപൂനെ: കോവിഷീൽഡ് വാക്സിൻ നിർമാണ കമ്പനിയായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാൻറിലെ തീപ്പിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. " സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ ദൗർഭാഗ്യകരമായ തീപിടിത്തം മൂലമുണ്ടായ ജീവഹാനിയിൽ അതിയായി വേദനിക്കുന്നു. ദുഖത്തിെൻറ ഈ വേളയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സ്മരിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖംപ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു, " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തീപിടിത്തത്തില്‍ 5 തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്. ബിസിജി വാക്സിൻ നിർമിക്കുന്ന മഞ്ജരി വിഭാഗത്തിലെ നാലാം നിലയില്‍ നിന്നാണ് തീ പടർന്നത്. കെട്ടിടത്തില്‍ നടന്നിരുന്ന വെല്‍ഡിങാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Anguished by the loss of lives due to an unfortunate fire at the @SerumInstIndia. In this sad hour, my thoughts are with the families of those who lost their lives. I pray that those injured recover at the earliest.
— Narendra Modi (@narendramodi) January 21, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.