പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് കോവിഡ്; രോഗമുക്തി ആശംസിച്ച് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: കോവിഡ് ബാധിതനായ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് രോഗമുക്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ചയാണ് ഇമ്രാൻഖാന് കോവിഡ് സ്ഥിരീകരിച്ചതായി അേദ്ദഹത്തിന്റെ ഓഫീസ് ട്വിറ്റർ വഴി അറിയിച്ചത്. അൽപ്പസമയത്തിനുശേഷമാണ് മോദി ട്വിറ്ററിലൂടെ രോഗമുക്തി ആശംസിച്ചത്. വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്നാണ് മോദി ഇമ്രാനെ ടാഗ് ചെയ്ത് കുറിച്ചത്. 68 കാരനായ ഇമ്രാൻഖാൻ വ്യാഴാഴ്ച കോവിഡ് വൈറസിനെതിരായ വാക്സിനേഷൻ സ്വീകരിച്ചിരുന്നു.
വാക്സിൻ സ്വീകരിച്ചെങ്കിലും രോഗപ്രതിരോധ ശേഷി ലഭിക്കാൻ ആഴ്ചകളെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 2018ൽ പാകിസ്താൻ പ്രധാനമന്ത്രിയായ ഇമ്രാൻ ആദ്യകാലത്ത് ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു.
Best wishes to Prime Minister @ImranKhanPTI for a speedy recovery from COVID-19.
— Narendra Modi (@narendramodi) March 20, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.