ഭീകരതക്കെതിരെ ലോകം ഒന്നിക്കണം -നരേന്ദ്ര മോദി
text_fieldsന്യൂയോർക്: ഭീകരതക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എൻ പൊതുസഭയുടെ 74ാം സെഷന ിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മാനവികതക്കു നേരെയുള്ള ഭീഷണിയാണ് ഭീകരവാദം. ഭീകരവാദ ഭീഷണി ഒരു രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ബാധിക്കുന്നതാണ്. ആഗോളതലത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. 18 മിനിറ്റ് നീണ്ട ഹിന്ദി പ്രസംഗത്തിൽ പാകിസ്താെൻറ പേരെടുത്ത് പറയാതെയാണ് ഭീകരതക്കെതിരെ മോദി സംസാരിച്ചത്. സമാധാനം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. യുദ്ധ കാലമല്ല ബുദ്ധ കാലമാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യ ലോകത്തിനു നൽകിയത് യുദ്ധമല്ല, മറിച്ച് ബുദ്ധനെയാണ്. അതുകൊണ്ടാണ് ഭീകരതക്കെതിരെ പ്രതിബദ്ധതയും രോഷവും തങ്ങൾക്കുള്ളത്. സ്വാമി വിവേകാനന്ദൻ മുന്നോട്ടുവെച്ച ഐക്യത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള ഭീകരവാദത്തിനെതിരെ സമഗ്രമായൊരു സമ്മേളനം വിളിച്ചുചേർക്കണമെന്ന് 1996ൽ യു.എന്നിൽ ആവശ്യപ്പെട്ട രാജ്യമാണ് ഇന്ത്യ. അഭിപ്രായ െഎക്യമുണ്ടാകാത്തതുകൊണ്ട് ഇപ്പോഴും അതൊരു കരടുരേഖ മാത്രമായി ഒതുങ്ങുകയാണ്. ഭീകരവാദത്തിനുള്ള എല്ലാ വേരുകളും അറുക്കലായിരുന്നു അതിെൻറ ലക്ഷ്യം. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സമാധാന പാലനത്തിനായി ഏറ്റവും കൂടുതൽ സൈനികരെ ബലികഴിക്കേണ്ടി വന്ന രാജ്യമാണ് ഇന്ത്യ-മോദി പറഞ്ഞു.
ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആവർത്തിച്ച മോദി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന മുദ്രാവാക്യം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വികസന കഥ മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകും. ആഗോളതാപനത്തിനെതിരെയും കാലാവസ്ഥ വ്യതിയാനത്തിനെതിരെയും ഇന്ത്യ സ്വീകരിച്ച നടപടികളെകുറിച്ചും മോദി സംസാരിച്ചു. ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാൻ പ്രചാരണം ആരംഭിക്കുമെന്ന കാര്യവും മോദി അറിയിച്ചു. സംസാരത്തിനിടെ ഒരിക്കലും കശ്മീർ വിഷയം പരാമർശിച്ചതേ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.