ഗുജറാത്തിലെ വനിതാ പ്രവർത്തകർക്കായി പ്രത്യേക 'നമോ' ആപ്പ്
text_fieldsഗാന്ധിനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്കായി പ്രത്യേക ആപ്പുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധപ്പെടാവുന്ന നമോ ആപ്പാണ് ബി.ജെ.പി ഗുജറാത്തിലെ വോട്ടർമാർക്ക് പരിചയപ്പെടുത്തുന്നത്. വനിതാ പ്രവർത്തകർക്കായുള്ള ഇൗ ആപ്പിൽ മോദിയുമായി വിഡിയോ ചാറ്റിങ്ങിനുള്ള സൗകര്യവുമുണ്ട്. നമോ ആപ്പു വഴി േബ്ലാക്ക് തലത്തിലുള്ള 5500 ഒാളം ബി.ജെ.പി മഹിളാ മോർച്ചാ പ്രവർത്തകരുമായി മോദി തത്സമയ സംവാദം നടത്തി.
പ്രധാധമന്ത്രി നേരിട്ട് സംസാരിക്കുന്നത് വനിതകളെ സ്വാധീനിക്കുമെന്നും കൂടുതൽ വനിതാ വോട്ടർമാരെ പാർട്ടിക്ക് ലഭിക്കുമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു.
പുതിയ ആപ്പിലൂടെ വിഡിയോ ചാറ്റിങ് നടത്തുകയും പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യാം. പാർട്ടി വനിതകളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്നുണ്ട്. കോൺഗ്രസിനേക്കാൾ വനിതാ സഥാനാർഥികളുള്ളത് ബി.ജെ.പിക്കാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ഡിസംബർ 9 നും 14 നും രണ്ടുഘട്ടമായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.