ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദര്‍ശിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സന്ദർശനം. കർണാടക സന്ദർശനത്തിനുശേഷം ഡൽഹി വിമാനത്താവളത്തിൽനിന്ന് നേരിട്ട് പ്രധാനമന്ത്രി പള്ളിയിലെത്തുകയായിരുന്നു.
ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര് ചേര്‍ന്ന് പ്രധാനമന്ത്രിയെ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. 20 മിനിറ്റോളം ദേവാലയത്തിൽ ചെലവഴിച്ച മോദി, പ്രാർഥനയിലും പങ്കെടുത്തു.
മോദിക്ക് പുരോഹിതർ യേശുവിന്റെ രൂപം സമ്മാനിച്ചു. പള്ളിയങ്കണത്തിൽ മോദി വൃക്ഷത്തൈ നട്ടു. ക്വയർസംഘത്തിലെ കുട്ടികൾക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോക്ക് പോസ് ചെയ്തു. കനത്ത സുരക്ഷയിൽ, ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ പള്ളിയിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സന്ദർശനം നടത്തിയതിനെക്കുറിച്ച് മോദി ട്വിറ്ററിലും കുറിച്ചു.
പ്രധാനമന്ത്രി ഈസ്റ്റര്‍ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.