നിർമാണം പുരോഗമിക്കുന്ന പുതിയ പാർലമെൻറ് മന്ദിരം രാത്രി സന്ദർശിച്ച് മോദി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാർലമെൻറ് മന്ദിരം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച്ച വൈകുന്നേരമാണ് വെള്ള കുർത്തയും സുരക്ഷാ ഹെൽമെറ്റും ധരിച്ച് നിർമാണ സ്ഥലത്ത് മോദിയെത്തിയത്. 971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ സ്ഥിതി പ്രധാനമന്ത്രി മോദി നേരിട്ട് പരിശോധിക്കുന്നതിെൻറ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി 8.45 ഓടെ സ്ഥലത്തെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം സൈറ്റിൽ ചെലവഴിക്കുകയും ചെയ്തതായി വാർത്താ ഏജൻസി എ.എൻ.െഎ റിപ്പോർട്ട് ചെയ്തു.
പാർലമെൻറ് കെട്ടിടം ഇതാദ്യമായാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ നിർമ്മാണം തുടങ്ങിയതിെൻറ പേരിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കേന്ദ്ര സർക്കാർ വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള പണം ലാഭിക്കാൻ പദ്ധതി നിർത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ട്.
PM Narendra Modi went to the construction site of the new parliament building in New Delhi at around 8.45 pm today. He spent almost an hour at the site & did a first-hand inspection of the construction status of the new parliament building. pic.twitter.com/kYIwbgXwxq
— ANI (@ANI) September 26, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.