ഭരണാധികാരികളിൽ മോദി ഇപ്പോഴും ഒന്നാമത്; സർവ്വേയിൽ പെങ്കടുത്തത് 2,126പേർ
text_fieldsലോകത്തിലെ മികച്ച ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിന് അമേരിക്കൻ ഏജൻസി നടത്തിയ സർവ്വേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത് തുടരുന്നു. അമേരിക്കൻ ഡാറ്റാ ഇൻറലിജൻസ് കമ്പനിയായ 'മോർണിംഗ് കൺസൾട്ട്' നടത്തിയ സർവേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിർത്തിയത്. യു എസ് പ്രസിഡൻറ് ജോ ബൈഡനെ ഉൾപ്പടെ മോദി പിന്നിലാക്കി. സർവ്വേയിൽ 2,126 മുതിർന്ന പൗരന്മാർ പെങ്കടുത്തതായി ഏജൻസി വെളിപ്പെടുതി.
66 ശതമാനം വോട്ടാണ് സർവ്വേയിൽ മോദിക്ക് ലഭിച്ചത്. രസകരമായ കാര്യം കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് മോദിക്ക് ലഭിച്ചതിൽ 20 പോയിൻറ് കുറഞ്ഞിട്ടുണ്ട് എന്നതാണ്. കഴിഞ്ഞ തവണ മോദിക്ക് 82 ശതമാനത്തിെൻറ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോഴത് 66 ശതമാനമായി കുറഞ്ഞു. യുഎസ്, യുകെ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലെ ഭരണാധികാരികളുടെ മികവാണ് സർവേയ്ക്ക് വിധേയമാക്കിയത്. ലോക ഭരണാധികാരികളുടെ മികവ് തുടർച്ചയായി ട്രാക്ക് ചെയ്യുന്ന സംവിധാനമാണ്. മോർണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ ജൂൺ 17 നാണ് അവസാനമായി അപ്ഡേറ്റ് ചെയ്തത്.
രണ്ടാം സ്ഥാനം ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി (65%), മെക്സിക്കൻ പ്രസിഡൻറ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (63%), ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ (54%), ജർമൻ ചാൻസലർ ആഞ്ചെല മെർക്കൽ (53%) ജോ ബൈഡൻ (53%), കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (48%), യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (44%), ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ (37%), സ്പാനിഷ് സ്പെയിൻ പെഡ്രോ സാഞ്ചസ് (36%), ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ (35%), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (35%), ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ (29%) തുടങ്ങിയവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.