'ആരെയാണ് ജീ കൈവീശി കാണിക്കുന്നത്?'; വൈറലായി മോദിയുടെ തുരങ്കത്തിലെ പ്രകടനം
text_fieldsഹാഥറസ് വിഷയം രാജ്യെത്തയാകെ പിടിച്ചുലക്കുേമ്പാഴും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വ്യത്യസ്തമായൊരു 'പ്രകടനം' വൈറലായി. അടൽ ടണൽ ഉദ്ഘാടന വേളയിലായിരുന്നു മോദി ഷൊ അരങ്ങേറിയത്. രാജ്യം സ്ത്രീ സുരക്ഷയെപറ്റി ആശങ്കപ്പെടുേമ്പാഴായിരുന്നു പ്രധാനമന്ത്രി തെൻറ പുതിയ പി.ആർ പ്രവർത്തനങ്ങളിൽ വ്യാപൃതനായത്. രാജ്യം മുഴുവൻ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ടണൽ ഉദ്ഘാടന വീഡിയോകൾ ഹാഥറസിെൻറ പശ്ചാത്തലത്തിൽ കാര്യമായി കയ്യടി നേടിയിരുന്നില്ല. എങ്കിലും മോദിയുടെ ഒരു ഏകാംഗ നാടകം ട്രൊളന്മാർ ഏറ്റെടുക്കുകയായിരുന്നു.
ഒഴിഞ്ഞ ടണലിലേക്ക് വാഹനത്തിൽ, വർണാഭമായ വസ്ത്രങ്ങൾ ധരിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥനോടൊപ്പം പോകുന്ന മോദിയുടെ ദൃശ്യമാണ് ട്രോളന്മാർക്ക് ചാകരയായത്. ടണൽ ഒഴിഞ്ഞതാണെങ്കിലും മുന്നിലേക്ക് നോക്കി ചിരിച്ച് കൈവീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. 'ആരെയാണ് ജീ താങ്കൾ കൈവീശി കാണിക്കുന്നത്' എന്നായിരുന്നു നെറ്റിസൺസ് പ്രധാനമായും ഉയർത്തിയ ചോദ്യം. വീഡിയോക്കൊപ്പം സംഗീതവും ചേർത്ത് നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇതുകൂടാതെ ടണലിൽ വച്ച് മോദി ജി വസ്ത്രം മാറിയതായും ചിലർ കണ്ടെത്തിയിട്ടുണ്ട്. ഇൗ തിരക്കിനിടയിലും വസ്ത്രം മാറാൻ കാട്ടിയ 'ശുഷ്കാന്തിയിൽ'ധാരാളംപേർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. 2010ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് റോഹ്താങ് ടണൽ നിർമാണം ആരംഭിച്ചത്. 9.2 കിലോമീറ്റർ നീളമുള്ള തുരങ്കം ലെ-മണാലി ഹൈവേയിലാണ് നിർമിച്ചിരിക്കുന്നത്. 46 കിലോമീറ്റർ ദൂരമുള്ള ലെ-മണാലി സഞ്ചാരത്തെ നാലിലൊന്നായി കുറക്കാൻ പുതിയ ടണൽ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.