വിമാന അറ്റകുറ്റപ്പണിക്ക് മാത്രം 1583.18 കോടി, മോദിയുടെ വിദേശയാത്രയുടെ മൊത്തം ചിലവ് 517.82 കോടിയും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ ചിലവുകൾ സംബന്ധിച്ച് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തത. 2015 മുതൽ മോദി 58 രാജ്യങ്ങളിൽ യാത്ര നടത്തിയതായും ഇതിനായി 517.82 േകാടി ചെലവായതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിക്കുകയായിരുന്നു. എന്നാൽ, ഈ കണക്കുകളിൽ അവ്യക്തതയുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
ഈ വർഷം മോദിയുടെ വിദേശയാത്രകളുടെ കണക്കുകൾ കേന്ദ്രമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ കണക്കുകളും പുതുതായി അവതരിപ്പിച്ച കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നതാണ് രസകരം.
മാർച്ചിലെ ബജറ്റ് സെഷനിൽ മുരളീധരൻ പ്രധാനമന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച കണക്കുകൾ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ 446.52 കോടി രൂപ ചെലവായതായി അറിയിച്ചിരുന്നു. 2015-16ൽ 121.85 കോടി രൂപ, 2016 -17ൽ 78.52 കോടി, 2017 -18ൽ 99 കോടി, 2018 -19ൽ 100.02 കോടി, 2019-20ൽ 46.23 കോടി രൂപ എന്നിങ്ങനെയായിരുന്നു കണക്കുകൾ.
പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ പറയുന്നതുപ്രകാരം 2020 വർഷത്തിൽ മോദി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. എന്നിട്ടും കഴിഞ്ഞദിവസം മുരളീധരൻ അവതരിപ്പിച്ച കണക്കിൽ ഇത് 571.82 കോടി രൂപയായി. വിദേശ രാജ്യങ്ങളൊന്നും സന്ദർശിക്കാതെ തന്നെ വിദേശയാത്ര ചെലവിൽ 125.30 േകാടിയുടെ വർധന. 2019 അവസാനം നടത്തിയ യാത്രകളിലെ ചില ബില്ലുകൾ േലാക്ഡൗൺ കാലയളവിൽ ലഭിക്കാതിരുന്നതിനാലാണ് കണക്കിലെ വ്യത്യാസമെന്ന് പറയുന്നു.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ സംബന്ധിച്ച് നേരത്തേയുണ്ടായ വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവനയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. 2018ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മോദി 90ലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി പറയുന്നു. അന്നത്തെ വിദേശകാര്യ മന്ത്രി വി.കെ. സിങ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിേദശ വിദേശ യാത്രകൾക്കായി 2014 മുതൽ 2021 കോടി രൂപ ചെലവായതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രിയുടെ വിമാനത്തിെൻറ അറ്റകുറ്റപ്പണിക്ക് മാത്രമായി 1583.18 കോടി ചെലവായതായി കണക്കുകളിൽ വ്യക്തമാക്കിയിരുന്നു. 2014 ജൂൺ 15 മുതൽ 2018 ഡിസംബർ മൂന്ന് വരെ ചാർട്ടേർഡ് വിമാനങ്ങൾക്ക് വേണ്ടി 429.25 കോടി ചെലവായി. മറ്റുചെലവുകളുടെ കണക്കിൽ 9.11 കോടിയും.
ഇക്കാലയളവിൽ 48 വിദേശയാത്രകളിലായി 55 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അതിനുേശഷം 11 വിദേശയാത്രകൾ കൂടി നരേന്ദ്ര മോദി നടത്തിയതായി വെബ്സൈറ്റിൽ പറയുന്നു. 2019 അവസാനത്തിലെ ബ്രസീൽ സന്ദർശനവും കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബ്രസീൽ യാത്ര സംബന്ധിച്ച ബില്ലുകൾ ലഭിച്ചിട്ടില്ലെന്ന് ഏപ്രിൽ എട്ടിന് പ്രധാനമന്ത്രിയുടെ വെബ്ൈസറ്റ് അപ്ഡേറ്റും ചെയ്തിട്ടുണ്ട്. കണക്കുകളിലെ പൊരുത്തകേടുകൾ സംബന്ധിച്ച വിദേശകാര്യമന്ത്രാലയത്തിെൻറ പ്രതികരണം ആരാഞ്ഞിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.