അമിത് ഷാക്ക് ഒരു വകുപ്പ് കൂടി; ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാനം
text_fieldsന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാർ പുനസംഘടിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഒരു വകുപ്പ് കൂടി ലഭിച്ചു. പുതുതായി രൂപവത്കരിച്ച സഹകരണ വകുപ്പാണ് ബി.ജെ.പി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷായുടെ കൈകളിലെത്തിയത്.
പുതുതായി സത്യപ്രതിജ്ഞ ചെയ്തവരിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പാണ് ലഭിച്ചത്. ഡോ. ഹർഷ് വർധൻ കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് ഇനി മൻസുക് മാണ്ഡവ്യ നയിക്കും. ധർമേന്ദ്ര പ്രധാനാണ് വിദ്യാഭ്യാസ മന്ത്രി.
പുതിയ മന്ത്രിമാരും പ്രധാന വകുപ്പുകളും
1. സർബാനന്ദ സോനോവാൾ
-തുറമുഖം, ജലഗതാഗതം, ആയുഷ്
2. നാരായൺ റാണെ- ഇടത്തരം,
ചെറുകിട, സൂക്ഷ്മ,
സംരംഭ വകുപ്പ്
3. ജ്യോതിരാദിത്യ സിന്ധ്യ -വ്യോമയാനം
4. വീരേന്ദ്ര കുമാർ
-സാമൂഹിക നീതി ശാക്തീകരണം
5. അശ്വനി വൈഷ്ണവ് -റെയിൽവേ, ഐ.ടി, വാർത്തവിനിമയം
6. രാമചന്ദ്ര പ്രസാദ് -ഉരുക്ക്
7. പശുപതി കുമാർ പരസ്-
ഭക്ഷ്യ സംസ്കരണം, വ്യവസായം
8. കിരൺ റിജിജു - നിയമം, നീതി
9. രാജ്കുമാർ സിങ്-ഊർജം,
പുനരുൽപാദന ഊർജം
10. ഹർദീപ് സിങ് പുരി- പെട്രോളിയം, പ്രകൃതി വാതകം, ഭവന-നഗരവികസനം
11. മൻസൂഖ് മാണ്ഡവ്യ-ആരോഗ്യം,
കുടുംബ ക്ഷേമം, രാസവളം
12. പുരുഷോത്തം റൂപാല
-മത്സ്യബന്ധനം, ഡെയറി
13. കിശൻ റെഡ്ഡി-
സാംസ്കാരികം, ടൂറിസം
14. അനുരാഗ് ഠാക്കൂർ-കായികം,
യുവജനകാര്യം, വാർത്ത പ്രക്ഷേപണം
15. ഭൂപേന്ദ്ര യാദവ്-തൊഴിൽ,
പരിസ്ഥിതി, വനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.