ബജറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി ധരിച്ച ജാക്കറ്റിനു പ്രത്യേകതകളേറെ...
text_fieldsഡൽഹി: ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നന്ദി പ്രസംഗത്തിന് മറുപടി പറയാനെത്തിയ പ്രധാനമന്ത്രി ധരിച്ചിരുന്ന ജാക്കറ്റിനു പ്രത്യേകതകൾ ഏറെയാണ്. ഇളം നീല സ്ലീവ്ലെസ് ജാക്കറ്റാണ് മോദി ധരിച്ചത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച ജാക്കറ്റാണിത്.
തിങ്കളാഴ്ച ബംഗുളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണീ ജാക്കറ്റ്. റീസൈക്കിൾ ചെയ്ത പോളിയെത്തിലീൻ ടെറഫ്താലേറ്റ് കുപ്പികളിൽ നിന്നാണ് നീല ജാക്കറ്റ് നിർമ്മിച്ചത്. ഇന്ത്യാ ഓയിൽ ജീവനക്കാർക്കും സായുധ സേനയ്ക്കും പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി 10 കോടിയിലധികം പോളിയെത്തിലീൻ ടെറഫ്താലേറ്റ് കുപ്പികൾ റീസൈക്കിൾ ചെയ്യാനിരിക്കുകയാണ്.
ഊർജ വാരം ആചരിക്കുന്നതിെൻറ ഭാഗമായി, കമ്പനിയുടെ ജീവനക്കാർക്കായുള്ള മുൻനിര യൂണിഫോം ബ്രാൻഡായ ‘അൺ ബോട്ടിൽഡ്’ പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ യൂണിഫോം നിർമ്മിക്കുന്നതിന്റെയും 2046 ഓടെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെയും ഭാഗമായി 10 കോടി പിഇടി കുപ്പികൾ റീസൈക്കിൾ ചെയ്യുമെന്ന് കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ജീവനക്കാർക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം നിർമ്മിക്കുന്നതിനായി പ്രതിവർഷം 100 ദശലക്ഷം ഉപേക്ഷിക്കപ്പെടുന്ന മിനറൽ വാട്ടർ, ശീതളപാനീയങ്ങൾ, മറ്റ് പിഇടി കുപ്പികൾ എന്നിവ റീസൈക്കിൾ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.