Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സുരക്ഷാവീഴ്ചയില്ല,...

'സുരക്ഷാവീഴ്ചയില്ല, അവരാണ്​ യാത്ര മാറ്റിയത്; ആരോപണം തള്ളി പഞ്ചാബ്​ മുഖ്യമന്ത്രി

text_fields
bookmark_border
സുരക്ഷാവീഴ്ചയില്ല, അവരാണ്​ യാത്ര മാറ്റിയത്; ആരോപണം തള്ളി പഞ്ചാബ്​ മുഖ്യമന്ത്രി
cancel

ഫിറോസ്പുര്‍: പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്​ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും ചന്നി പറഞ്ഞു.

'ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര അവസാന നിമിഷമെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോദി പ​ങ്കെടുക്കുന്ന റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70,000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്' -ചന്നി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ പഞ്ചാബിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നു. പ്രതിഷേധം മൂലം 20 മിനിറ്റ്​ ഫ്ലൈഓവറിൽ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്​. വലിയ സുരക്ഷവീഴ്ചയാണ്​ പഞ്ചാബിലുണ്ടായത്​. ഇതിന്​ പിന്നാലെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

പഞ്ചാബിലെ സുരക്ഷാവീഴചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടിയിട്ടുണ്ട്​. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച്​ നേരത്തെ തന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. അതിന്​ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചാബ്​ ബാധ്യസ്ഥരാണ്​. എന്നാൽ, ഇത്​ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

കാലാവസ്ഥ മോശമായതിനാലാണ്​ ദേശീയ രക്​തസാക്ഷി മെമ്മോറിയലിലേക്ക്​ പ്രധാനമന്ത്രി റോഡിലൂടെ പോകാൻ തീരുമാനിച്ചത്​. മുൻകൂട്ടി ഇക്കാര്യം പഞ്ചാബ്​ ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മെമ്മോറിയൽ എത്തുന്നതിന്​ 30 കിലോമീറ്റർ മുമ്പ്​ ഫ്ലൈഓവറിൽ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കുന്നു

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഭാത്തിൻഡ വിമാനത്താവളത്തിൽ തിരിച്ചെത്തിയതിന്​ ശേഷം ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാത്തിൻഡ വിമാനത്താവളത്തിൽ ജീവനോടെ തിരിച്ചെത്തിയതിൽ നിങ്ങ​ളുടെ മുഖ്യമന്ത്രിയോട്​ നന്ദി പറയണമെന്ന്​ മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPunjabCM Channi
News Summary - PM Modi's Punjab Rally Called Off After Security Breach Due to Protests, CM Channi Blames 'Change of Plan'
Next Story