രാജ്യസഭയിൽ എൻ.സി.പിയെ പുകഴ്ത്തി മോദി
text_fieldsന്യൂഡല്‍ഹി: രാജ്യസഭയുടെ 250-ാം സമ്മേളനത്തിൽ ശരദ് പവാറിെൻറ എൻ.സി.പിയെയും നവീൻ പട്നായിക് നയിക്കുന്ന ബിജു ജന താ ദളിനെയും (ബി.ജെ.ഡി) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെൻററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവ ര്‍ത്തിച്ച പാർട്ടികളാണ് എന്‍.സി.പിയും ബി.ജെ.ഡിയുമെന്ന് രാജ്യസഭയെ അംഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ഇൗ രണ്ട് പാർട്ടികൾ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയര്‍ത്താന്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. നടുത്തളത്തിലേക്ക് പ്രതിഷേധവുമായി ഇറങ്ങിയല്ല അവർ ജനഹൃദയങ്ങളിലെത്തിയത്. ഈ കക്ഷികളിൽ നിന്നും മറ്റു പാര്‍ട്ടികള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്നും പ്രധാനമന്ത്രി പറഞ്ഞു.ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിെൻറ വികാസത്തില്‍ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ് രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിെൻറ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഫെഡറലിസത്തിെൻറ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.