മോദിയുടെ സന്ദർശനം; തമിഴ്നാട്ടിൽ 'ഗോ ബാക്ക് മോദി' പ്രതിഷേധം, 60 പേർ അറസ്റ്റിൽ
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദർശനത്തോടനുബന്ധിച്ച് പ്രതിഷേധം. കർഷകരും മറ്റു സംഘടനകളും രംഗത്തെത്തി. 'ഗോ ബാക്ക് മോദി' മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 60 പേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലക്കാർഡുകളും കറുത്ത കൊടികളും ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച 10 സ്ത്രീകൾ അടക്കം 60പേരെയാണ് കോയമ്പത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തിൽ യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരെ യു.എൻ കൗൺസൽ പ്രമേയം പാസാക്കിയപ്പോൾ അയൽരാജ്യമായ ഇന്ത്യ വിട്ടുനിന്നതിനെതിരെയായിരുന്നു പ്രതിഷേധം. മോദിയുടെയും ശ്രീലങ്കൻ േനതാവ് മഹിന്ദ രാജപക്സയുടെയും ചിത്രങ്ങൾ പതിച്ച് 'മോദി എഗെയ്ൻസ്റ്റ് തമിഴ്' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിേഷധം.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ എൽ. മുരുകന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചൊവ്വാഴ്ച രാവിലെ ധരാപുരത്ത് മോദിയെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രതിഷേധം.
ധരാപുരത്ത് കർഷകരുടെ നേതൃത്വത്തിലും മുദ്രവാക്യം വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ ഡൽഹിയിലെ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
െതരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് മോദിയുടെ പ്രചാരണം. രാവിലെ പാലക്കാട്ടെ പ്രചാരണ പരിപാടികൾക്ക് ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.