കശ്മീർ മധ്യസ്ഥത: സംഭവിച്ചത് മോദി രാജ്യത്തോട് പറയണം -രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീർ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന യു.എസ് പ്രസിഡൻറിെൻറ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് രാഹുലിെൻറ ഇടപെടൽ.
‘‘ കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാമോയെന്ന് മോദി ആവശ്യപ്പെട്ടതായാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്. അത് ശരിയാണെങ്കിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച 1972 ലെ ഷിംല കരാറിനെയും ഇന്ത്യയുടെ താൽപര്യങ്ങളെയും വഞ്ചിക്കുകയാണ് മോദി ചെയ്തത്. ദുർബലമായ വിദേശകാര്യ മന്ത്രാലയത്തിെൻറ നിഷേധമല്ല ഇക്കാര്യത്തിൽ വേണ്ടത്. കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് മോദി പരസ്യപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച നയത്തിനെതിരെ മോദി നിലപാടെടുത്തോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് പാർലമെൻറിലും ആവശ്യമുന്നയിച്ചു.President Trump says PM Modi asked him to mediate between India & Pakistan on Kashmir!
— Rahul Gandhi (@RahulGandhi) July 23, 2019
If true, PM Modi has betrayed India’s interests & 1972 Shimla Agreement.
A weak Foreign Ministry denial won’t do. PM must tell the nation what transpired in the meeting between him & @POTUS
എന്നാൽ ട്രംപിെൻറ വെളിപ്പെടുത്തൽ തള്ളിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിഷയത്തിൽ ഒരു തരത്തിലുള്ള സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഷിംല കരാറിന്‍റെയും ലാഹോർ ഉടമ്പടിയുടെയും പശ്ചാത്തലത്തിൽ മാത്രമേ ചർച്ചയുള്ളൂ എന്ന നിലപാട് ആവർത്തിക്കുന്നുവെന്നും രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷിപ്രകാരം മാത്രമേ പാടൂ. അതിൽ മൂന്നാമതൊരാൾക്ക് സ്ഥാനമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ജയ്ശങ്കർ സഭയിൽ പറഞ്ഞിരുന്നു.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ചോദിച്ചുവെന്നാണ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.