Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ ആദ്യ...

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിക്ക്​ വ്യാഴാഴ്​ച തറക്കല്ലിടും

text_fields
bookmark_border
pm-modi-abe-bullet-train
cancel

അഹ്​മദാബാദ്​: ട്രെയിൻ യാത്രാരംഗത്ത്​ വൻ കുതിപ്പായി രാജ്യത്തെ ആദ്യ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി വരുന്നു. വ്യാഴാഴ്​ച ഗുജറാത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര​ മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ്​ തറക്കല്ലിടൽ നിർവഹിക്കുക.  

ഗുജറാത്ത്​ തലസ്​ഥാനമായ അഹ്​മദാബാദിൽനിന്ന്​ ഇന്ത്യയുടെ വാണിജ്യതലസ്​ഥാനമായ മുംബൈയിലേക്കാണ്​ സർവിസ്​. 19 ബില്യൺ ഡോളർ ചെലവുള്ള പദ്ധതിയുടെ 85 ശതമാനവും ജപ്പാ​​െൻറ വായ്​പയാണ്​. അതിവേഗ ട്രെയിനുകളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും മുൻനിര രാജ്യമാണ്​ ജപ്പാൻ. ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിനും ജപ്പാനിലാണ്​. 

ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി 2023 ഡിസംബറിൽ കമീഷൻ ചെയ്യുമെന്നാണ്​ പ്രതീക്ഷ. ഇതോടെ അഹ്​മദാബാദിൽനിന്ന്​ മുംബൈയിലേക്കുള്ള യാത്രാസമയം എട്ടു മണിക്കൂറിൽന്ന്​ മൂന്നര മണിക്കൂറായി കുറയും. ഒരു ട്രെയിനിൽ 750 പേർക്ക്​ യാത്രചെയ്യാം. 

റെയിൽവേ ശൃംഖലയുടെയും യാത്രക്കാരുടെ എണ്ണത്തി​​െൻറയും കാര്യത്തിൽ ഇന്ത്യ ലോകത്ത്​ മുന്നിലാണെങ്കിലും ​ട്രെയിനുകളുടെ വേഗം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പിറകിലാണ്​. 22 ദശലക്ഷം പേരാണ്​ പ്രതിദിനം യാത്ര ചെയ്യുന്നത്​. വളരെ കുറച്ച്​ ട്രെയിനുകൾ മാത്രമാണ്​ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്​. നിലവിലെ റെയിൽ ​സംവിധാനം ആധുനീകരിക്കാനുള്ള നീക്കത്തി​​െൻറ ഭാഗമായാണ്​ ബുള്ളറ്റ്​ ട്രെയിൻ കൊണ്ടുവരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiShinzo Abepmmalyalam newsFoundation StoneBullet Train Project
News Summary - PM Narendra Modi And Shinzo Abe To Lay Foundation Stone For Bullet Train Project On Thursday-India News
Next Story