നരേന്ദ്രമോദിയെ തോൽപ്പിക്കാനാവില്ല– നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: ബി.ജെ.പി പിന്തുണയോടെ ബിഹാറിൽ ഭരണംപിടിച്ച നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്ത്. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ നേതാവാണ് നരേന്ദ്രമോദിയെന്നും അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും നിതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോദിയുമായി ആർക്കും മത്സരിക്കാൻ കഴിയില്ല. അദ്ദേഹത്തിനെതിരെ നിൽക്കാൻ തനിക്ക് കഴിവില്ല. രാജ്യത്ത് നിലവിൽ അതിന് കഴിവുള്ള വ്യക്തികളുണ്ടെന്ന് തോന്നുന്നില്ല. 2019 ലെ തെരഞ്ഞെടുപ്പിലും മോദി വിജയിക്കുമെന്നതിൽ സംശയമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
മഹാസഖ്യത്തിൽ തുടരുകയെന്നത് അസാധ്യമായതിനാലാണ് പിൻമാറിയത്. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിന് സി.ബി.െഎ റെയ്ഡിെൻറ വിശദാംശങ്ങൾ പുറത്തുവിടണം. സി.ബി.െഎ റെയ്ഡിെൻറ വിശദാംശങ്ങൾ ലാലുപ്രസാദ് യാദവ് ജനങ്ങൾക്കു മുന്നിൽ വിശദീകരിച്ച് അദ്ദേഹത്തിെൻറ നിലപാട് വ്യക്തമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിന് അവർ തയാറായില്ല. മഹാസഖ്യം പിളരാതെ മുന്നോട്ടുപോകുമെന്ന ലാലു പ്രസാദ് യാദവിെൻറ പ്രഖ്യാപനമുൾപ്പെടെ എല്ലാം താൻ സഹിച്ചതാണ്. എന്നാൽ പിന്നീട് പിൻമാറുകയല്ലാതെ മറ്റൊരു മാർഗമുണ്ടായില്ലെന്നും നിതീഷ് വ്യക്തമാക്കി. ബിഹാറിൽ രൂപപ്പെട്ട ആർ.ജെ.ഡി– ജെ.ഡി.യു, കോൺഗ്രസ് സഖ്യത്തെ പിളർത്തികൊണ്ടാണ് നിതീഷ് കുമാർ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.