Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡിജിറ്റൽ...

ഡിജിറ്റൽ പണമിടപാടുകൾക്ക്​ 'ഭീം' ആപ്പ്​ പ്രധാനമന്ത്രി പുറത്തിറക്കി

text_fields
bookmark_border
ഡിജിറ്റൽ പണമിടപാടുകൾക്ക്​ ഭീം ആപ്പ്​ പ്രധാനമന്ത്രി പുറത്തിറക്കി
cancel

ന്യുഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ആപ്പ്​ പുറത്തിറക്കി. ഭീം എന്നാണ്​ ​സർക്കാരി​​െൻറ പുതിയ ആപ്പി​​െൻറ പേര്​. ആധാർ അടിസ്​ഥാനമാക്കിയുള്ള ഇടപാടുകളാണ്​ പുതിയ ആപ്പ്​ വഴി നടത്താൻ സാധിക്കുക. ഡൽഹിയിൽ നടന്ന ഡിജിറ്റൽ ധൻ മേളയിലാണ്​ പുതിയ ആപ്പ്​ പ്രധാനമന്ത്രി പുറത്തിറക്കിയത്​. ഭാരത്​ ഇൻറർഫേസ്​ ഫോർ മണി എന്നതാണ്​ ഭീമി​​െൻറ പൂർണ്ണ രൂപം.

പുതിയ ആപ്പ്​ പ്ലാസ്​റ്റിക്​ കാർഡുകളുടെയും സ്വയ്​പ്പിങ്​ മിഷ്യനുകളുടെയും ഉപയോഗം കുറക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. വിസ,മാസ്​റ്റർ കാർഡ്​ പോലുള്ള സംവിധാനങ്ങൾ ഉപയോഗം ആപ്പ്​ മൂലം കുറക്കാൻ കഴിയുമെന്നാണ്​ സർക്കാരി​​െൻറ പ്രതീക്ഷ. വിദൂര ഗ്രാമങ്ങളിലു​ള്ള വ്യാപാരികൾക്ക്​  ആപ്പ്​ ഉപയോഗിച്ച്​ പണമിടപാടുകൾ നടത്താൻ സാധിക്കും. ഇതിനായി ആൻഡ്രോയിഡ്​ മൊബൈൽ മാത്രമേ വ്യാപാരിക്ക്​ ആവശ്യമുള്ളു.

വ്യാപാരികൾ തങ്ങളുടെ സ്​മാർട്ട്​ഫോണിൽ പുതിയ ആപ്പ്​ ഡൗൺലോഡ്​ ചെയ്യണം. ഇതിനൊടപ്പം ഇടപാടുകൾ നടത്തുന്നതിനായി ബയോമെട്രിക്​ സ്​കാനർ കൂടി ആവ​ശ്യമാണ്​. 2000 രൂപക്ക്​ ബയോമെട്രിക്​ സ്​കാനർ വിപണിയിൽ ലഭ്യമാണ്​. ഉപഭോക്​താവ്​ ആധാർ നമ്പർ പുതിയ ആപ്പിൽ നൽകണം. അതിന്​ ശേഷം അവരുടെ ബാങ്ക്​ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. അവരുടെ ബയോമെട്രിക്​ സ്​കാൻ ആപ്പി​​െൻറ പാസ്​വേർഡായി ഉപയോഗിക്കും.  എകദേ​ശം 40 കോടി ആധാർ നമ്പറുകളും ബാങ്ക്​ അക്കൗണ്ടുമായി ബന്ധപ്പിക്കപ്പെട്ടിട്ടുണ്ട്​ അതുകൊണ്ട്​  ആപ്പ്​ ഉപയോഗിച്ച്​ ​ഇടപാടുകൾ നടത്താൻ പ്രയാസമുണ്ടാവില്ലെന്നാണ്​ സർക്കാർ കണക്ക്​ കൂട്ടുന്നത്​. മാർച്ചോടു കൂടി രാജ്യത്തെ എല്ലാ ബാങ്ക്​ അക്കൗണ്ടുകളെയും ആധാറുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BHIM
News Summary - PM Narendra Modi launches Aadhaar based mobile payment app called BHIM
Next Story