Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോ: മജന്ത...

ഡൽഹി മെട്രോ: മജന്ത ലൈൻ മോദി ഉദ്​ഘാടനം ചെയ്​തു 

text_fields
bookmark_border
delhi-metro-magenta-line
cancel

ന്യൂഡൽഹി: ഡൽഹി മെട്രോയുടെ മജന്ത ലൈനി​​െൻറയും ഡ്രൈവറില്ലാ ട്രെയിനി​​െൻറയും ഉദ്​ഘാടനം പ്രധാനമന്ത്രി ​നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​െൻറ അസാന്നിധ്യത്തിൽ നടന്ന ഉദ്​ഘാടന ചടങ്ങിൽ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പ​െങ്കടുത്തു. 

നോയിഡ മുതൽ ഒാഖ്​ലയിലുള്ള ബേഡ്​ സാങ്​ച്വറി സ്​റ്റേഷൻ വരെയാണ് മോദി ​ യോഗിയുമൊത്ത്​ മെട്രോ ഉദ്​ഘാടന യാത്ര നടത്തിയത്​. യാത്രക്ക്​ മുന്നോടിയായി നോയിഡയിൽ മോദി ജനങ്ങളുമായി സംവദിച്ചു. 2017 ൽ മോദി ഉദ്​ഘാടനം ചെയ്യുന്ന മൂന്നാമത്തെ മെട്രോയാണ്​ ഡൽഹിയിലെ മജന്ത ലൈൻ. കഴിഞ്ഞ ജൂണിന്​ കൊച്ചിയിലും നവംബറിൽ ഹൈദരാബാദിലും മോദി മെട്രോ  ​ഉദ്​ഘാടനം ചെയ്​തിരുന്നു​.

ചടങ്ങിലേക്ക്​ കെജ്​രിവാളിനെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തി​​െൻറ ഒാഫീസ്​ പരാതിപ്പെട്ടിരുന്നു. ഇതിലൂടെ മോദി വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി ആരോപിച്ചു. സു​ര​ക്ഷി​ത​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ്​ ഡ​ല്‍ഹി സ​ര്‍ക്കാ​റി​​​െൻറ പ്ര​ധാ​ന കടമ, അ​ത് ഭം​ഗി​യാ​യി ചെ​യ്യു​ന്നു​ണ്ട്​. എ​ന്നാ​ൽ, ക്ഷ​ണി​ക്കാ​ത്ത​തി​​െൻറ​ കാ​ര​ണം വ്യ​ക്ത​മാ​ക്കേ​ണ്ട​ത് ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​​​െൻറ ഓ​ഫി​സ് നേരത്തെ വ്യ​ക്ത​മാ​ക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ നോയിഡയിലെ ബോട്ടാണിക്കൽ ഗാർഡൻ മുതൽ തെക്കൻ ഡൽഹിയിലെ കൽകാജി മന്ദിർ വരെ 12 കിലോമീറ്റർ വരെയാണ്​​ സർവീസ്​. യാത്രാ സമയം പാതിയിലധികം ലാഭിക്കാനാകും. ​ൈഡ്ര​വ​റി​ല്ലാ​ത്ത ട്രെ​യി​ന്​ പു​റ​മേ ജ​ന​ങ്ങ​ൾ പാ​ള​ത്തി​ലേ​ക്ക്​ വീ​ഴാ​തി​രി​ക്കാ​ൻ പ്ലാ​റ്റ്​​ഫോം സ്​​ക്രീ​ൻ ​ഡോ​റു​ക​ളും ഏ​റ്റ​വും ന​വീ​ന​മാ​യ സി​ഗ്​​ന​ലി​ങ്​ സം​വി​ധാ​ന​​മാ​ണ്​ ​ ​മ​ജ​ന്ത ലൈ​നി​ൽ ​ഡ​ൽ​ഹി മെ​ട്രോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiArvind Kejriwaldelhi metromalayalam newsYogi Adityanath
News Summary - PM Narendra Modi Launches Delhi Metro's Magenta Line- India News
Next Story