ഹാര്‍ദിക് തിരിച്ചത്തെി, രണ്ടാം ഘട്ട സംവരണപ്രക്ഷോഭത്തിന് തുടക്കം
text_fields
അഹമ്മദാബാദ്: രാജ്യദ്രോഹക്കുറ്റത്തിന് നാടുകടത്തപ്പെട്ട പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ ആറുമാസത്തിനുശേഷം ജന്മനാടായ ഗുജറാത്തില്‍ തിരിച്ചത്തെി. രാജസ്ഥാന്‍ അതിര്‍ത്തിയായ രതന്‍പൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അഞ്ഞൂറോളം വാഹനങ്ങളിലത്തെിയാണ് അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്.രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു 23കാരനായ ഹാര്‍ദിക് കഴിഞ്ഞിരുന്നത്.
സംവരണപ്രക്ഷോഭത്തിന്‍െറ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ഹിമ്മത് നഗറില്‍ നടന്ന പടുകൂറ്റന്‍ റാലിയെ ഹാര്‍ദിക് അഭിസംബോധന ചെയ്തു. ചൊവ്വാഴ്ചയാണ് നാടുകടത്തല്‍ കാലാവധി പൂര്‍ത്തിയായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഹാര്‍ദിക് രണ്ടാം ഘട്ട പ്രക്ഷോഭത്തിന്‍െറ വരവറിയിച്ചത്.‘‘രണ്ടു ലക്ഷത്തിന്‍െറ കോട്ടിട്ട് നിങ്ങള്‍ സ്വയം ഗാന്ധി എന്നു വിളിക്കുന്നു. ചര്‍ക്കക്കുമുന്നിലിരുന്നതുകൊണ്ടുമാത്രം നിങ്ങളെ ഗാന്ധിയെന്നുവിളിക്കാനാകില്ല’’; പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം തുറന്നടിച്ചു. തനിക്കെതിരായ കേസുകളെക്കുറിച്ച് പേടിയില്ല. സംവരണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. യു.പിയില്‍ ബി.ജെ.പിയെ എതിര്‍ക്കും. സമാനചിന്താഗതിയുള്ള പാര്‍ട്ടികളുമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നടത്തിയ സംവരണ പ്രക്ഷോഭത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് സമരനേതാവായ ഹാര്‍ദിക്കിനെതിരെ കേസെടുത്തത്. ആറുമാസം ഗുജറാത്തിന് പുറത്ത് കഴിയണമെന്ന വ്യവസ്ഥയില്‍ ഹൈകോടതി ജാമ്യം നല്‍കിയതിനെതുടര്‍ന്നാണ് അദ്ദേഹം രാജസ്ഥാനിലേക്ക് പോയത്.
തന്‍െറ സമുദായത്തിന് നീതി ലഭ്യമാക്കാന്‍ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ തന്ത്രം അതാത് സമയത്തിനനുസരിച്ച് കൈക്കൊള്ളും. പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാലിക്കുമുമ്പ് ഗാന്ധിനഗറിലത്തെി മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.അതിനിടെ, സംവരണത്തിന്‍െറ കാര്യത്തില്‍ ഹാര്‍ദിക് അടക്കമുള്ളവരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.ഹാര്‍ദിക്കിന്‍െറ തിരിച്ചുവരവിനെ അതീവജാഗ്രതയോടെയാണ് സംസ്ഥാന ഭരണകൂടം വീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.