Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:56 PM IST Updated On
date_range 16 Dec 2018 7:59 AM ISTഎം.പിമാരുടെ വിരമിക്കൽ: മുത്തലാഖ് ബിൽ പരാമർശിച്ച് മോദിയുടെ യാത്രയയപ്പ്
text_fieldsbookmark_border
ന്യൂഡൽഹി: കാലാവധി പൂർത്തിയായി രാജ്യസഭയിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പിൽ മുത്തലാഖ് ബിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് പോലെ ചരിത്രപ്രാധാന്യമുള്ള നിയമനിർമാണത്തിൽ പങ്കാളിയാവാൻ കഴിയാതെയാണ് രാജ്യസഭാ എം.പിമാർ വിരമിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
രാജ്യത്തിെൻറ മഹത്തരമായ ഭാവിക്കുവേണ്ടി സ്തുത്യർഹ സേവനങ്ങൾ നൽകിയ അംഗങ്ങളാണ് സഭയിൽ നിന്നും വിരമിക്കുന്നത്. നല്ല ഭാവി ആശംസിക്കുന്നതായും മോദി രാജ്യസഭയിൽ പറഞ്ഞു.
രാജ്യസഭയിൽ 40 അംഗങ്ങളാണ് വിരമിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെൻറിൽ പ്രതിപക്ഷ ബഹളം മൂലം രാജ്യസഭാംഗങ്ങൾക്കുള്ള ഒൗദ്യോഗിക യാത്രയയപ്പ് മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story